“എല്ലാ മത്സരങ്ങളും കളിക്കുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ല” – രോഹിത് ശർമ്മ

ഇന്ത്യയുടെ എല്ലാ ഫോമാറ്റിലും ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ട രോഹിത് ശർമ്മ തനിക്ക് എല്ലാ മത്സരങ്ങളും കളിക്കുന്നത് ഒരു പ്രശ്നമെ അല്ല എന്ന് പറഞ്ഞു. “ഇപ്പോൾ, എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല, എല്ലാ മത്സരങ്ങളും കളിക്കാൻ കാത്തിരിക്കുകയാണ്,” രോഹിത് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രോഹിത്.

“ജോലിഭാരം എല്ലായ്പ്പോഴും മത്സരത്തിനു ശേഷം സംഭവിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു, ഒരു ഇടവേള ആവശ്യമാണെങ്കിൽ, നിങ്ങൾ ഇടവേള എടുക്കുകയും പകരം മറ്റൊരാൾ കടന്നുവരും.” രോഹിത് പറഞ്ഞു. തനിക്ക് പകരം ഇറങ്ങാനുള്ള താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ട് എന്നും അത് പ്രശ്നം അല്ല എന്നും രോഹിത് പറഞ്ഞു.