ഈ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഇത് നാട്ടിലെ അവസാന ഏകദിന മത്സരം

ലോകകപ്പിനു ശേഷം തങ്ങളുടെ ഏകദിന കരിയറിനു അവസാനം കുറിയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെപി ഡുമിനിയ്ക്കും ഇമ്രാന്‍ താഹിറിനും ഇന്ന് ദക്ഷിണാഫ്രിക്കയിലെ അവസാന ഏകദിന മത്സരം. ഇന്ന് ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനത്തില്‍ ഇരു താരങ്ങള്‍ക്കും ടീം അവസരം നല്‍കിയിട്ടുണ്ട്. ലോകകപ്പിനു ഇരു താരങ്ങളും ടീമിലുണ്ടെങ്കില്‍ അവര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്കായി ഏതാനും മത്സരങ്ങള്‍ കൂടി പ്രതിനിധീകരിക്കാമെങ്കിലും അതിനു സാധ്യതയില്ലെങ്കില്‍ ഇത് ചിലപ്പോള്‍ ഇരു താരങ്ങളുടെയും അവസാന ഏകദിന മത്സരം കൂടി ആയേക്കാം.

ഇരു താരങ്ങള്‍ തുടര്‍ന്നും ദക്ഷിണാഫ്രിക്കയ്ക്കായി ടി20 കളിക്കുവാന്‍ ക്രിക്കറ്റില്‍ തുടരും എന്ന് നേരത്തെ അറിയിച്ചിരുന്നു.