ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകനാവാൻ അഭയ് ശർമ്മ

Abhay Sharma India Fielding Coach

ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് പരിശീലകനാവാൻ അഭയ് ശർമ്മയും രംഗത്ത്. നിലവിലെ ഫീൽഡിങ് പരിശീലകനായ ആർ ശ്രീധറിന്റെ കാലാവധി ഈ ടി20 ലോകകപ്പോടെ അവസാനിക്കും. കൂടാതെ ഇന്ത്യൻ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിയുടെയും കാലാവധി ടി20 ലോകകപ്പോടെ അവസാനിക്കും. തുടർന്നാണ് അഭയ് ശർമ്മ ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകനാവാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

നവംബർ 3 വരെയാണ് ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകനാവാൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി. നേരത്തെ ഇന്ത്യൻ അണ്ടർ 19ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും ഇന്ത്യൻ വനിത ടീമിന്റെ കൂടെയും അഭയ് ശർമ്മ പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ ഇന്ത്യൻ ടീം സിംബാബ്‌വെയിലും വെസ്റ്റിൻഡീസിലും പര്യടനം നടത്തിയപ്പോൾ അഭയ ശർമ്മ ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകനായിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ രാഹുൽ ദ്രാവിഡിന്റെ കീഴിയിലും അഭയ് ശർമ്മ പ്രവർത്തിച്ചിട്ടുണ്ട്.

Previous articleചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്ക് ആയി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ജെറാദ് പികെ
Next articleവമ്പൻ ജയത്തിനു ഇടയിലും ചെൽസിക്ക് ആശങ്കയായി ലുക്കാക്കുവിന്റെയും വെർണറിന്റെയും പരിക്ക്