വികാസ് കൃഷ്ണനു സ്വര്‍ണ്ണം, സതീഷ് കുമാര്‍ യാദവിനു വെള്ളി

- Advertisement -

ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും കൂടി. 60 കിലോ വിഭാഗം പുരുഷന്മാരില്‍ കാമറൂണ്‍ താരത്തെ പരാജയപ്പെടുത്തി വികാസ് കൃഷ്ണന്‍ ഇന്ത്യയുടെ 25ാം സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി.91+ കിലോ വിഭാഗത്തിലാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഫ്രേസര്‍ ക്ലാര്‍ക്കിനോട് ഇന്ത്യയുടെ സതീഷ് കുമാര്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് വെള്ളി മെഡലില്‍ ആശ്വാസം കണ്ടെത്തേണ്ടി വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement