നമന്‍ തന്‍വറും സെമിയില്‍

- Advertisement -

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ബോക്സിംഗ് റിംഗില്‍ നിന്ന് കൂടുതല്‍ മെഡലുകള്‍ എത്തുമെന്ന് ഉറപ്പായി. അമിത് പങ്കലിനു പുറകെ നമന്‍ തന്‍വറും സെമിയില്‍ പ്രവേശിച്ചതോടെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത് ഇനിയും കൂടുമെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഗോള്‍ഡ് കോസ്റ്റില്‍ നിന്നെത്തുന്നത്. സമോവയുടെ ഫ്രാങ്ക് മസോയെയാണ് 5-0 നു നമന്‍ 91 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കീഴടക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement