
ഗോൾഡ് കോസ്റ്റ് ഗെയിംസിലെ നീന്തൽ കുളത്തിലെ ആദ്യ സ്വർണ്ണം ഇംഗ്ലണ്ട് താരം ഐയ്മീ വിൽമോട്ട് സ്വന്തമാക്കി. വനിതകളുടെ 400 മീറ്റർ മെഡ്ലെയിലാണ് വിൽമോട്ട് സ്വർണ്ണം സ്വന്തമാക്കിയത്. അവസാന രണ്ടു ഗെയിംസിലും സ്വർണ്ണം നേടിയ മിലെയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിൽമോട്ട് സ്വണ്ണം നേടിയത്.
നാലു മിനുട്ടും 34.90 സെക്കൻഡുമാണ് വിൽമോട്ടിന്റെ സമയം. 26 സെക്കൻഡ് പിറകിലായിരുന്നു മിലെ. ഓസ്ട്രേലിയയുടെ ബ്ലയർ എവാൻസിനാണ് വെങ്കലം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial