
കോമൺ വെൽത് ഗെയിംസിലെ വേഗതയേറിയ താരമായി ദക്ഷിണാഫ്രിക്കൻ താരം അകാൻ സിമ്പീന. സ്വർണ്ണം നേടുമെന്ന് ഏവരും പ്രതീക്ഷിച്ച ജമൈക്കൻ താരം യൊഹാൻ ബ്ലേക്കിനെ മറികടന്നാണ് സിമ്പീന സ്വർണ്ണം നേടിയത്. 10.03 സെക്കൻഡിലായിരുന്നു സിമ്പിനയുടെ ഫിനിഷ്.
ഹെൻറിചോ ബ്രുയിനൽന്റ്ജൈസ് ആണ് വെള്ളി നേടിയത്. 10.17 സെക്കൻഡിലായിരുന്നു ഹെൻറിചോയുടെ ഫിനിഷ്. മൂന്നാം സ്ഥാനം മാത്രമെ ഉസൈൻ ബോൾട്ടിന്റെ നാട്ടുകാരനായ ബ്ലേക്കിന് ലഭിച്ചുള്ളൂ. 10.19 സെക്കൻഡാണ് ബ്ലേക്ക് ഫിനിഷ് ചെയ്യാൻ എടുത്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial