കോമൺ വെൽത് ഗെയിംസ് റെക്കോർഡോടെ സഞ്ജീവ് രാജ്പുടിന് സ്വർണം

- Advertisement -

ഷൂട്ടിങ്ങിൽ കോമൺ വെൽത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യയുടെ സഞ്ജീവ് രാജ്പുട്. പുരുഷന്മാരുടെ 50 മീറ്റർ റൈഫിളിലാണ് രാജ്പുട് സ്വർണം കരസ്ഥമാക്കിയത്. ഒളിമ്പിക് മെഡൽ നേടിയ ഗഗൻ നാരംഗിന്റെ റെക്കോർഡാണ് രാജ്പുട് മറികടന്നത്.

കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 19ആം സ്വർണമായിരുന്നു ഇത്. 37കാരനായ സഞ്ജീവ് രാജ്പുടിൻറെ മൂന്നാമത്തെ കോമൺ വെൽത് ഗെയിംസ് ആയിരുന്നു ഇത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement