സാക്ഷി മാലികിനു പരാജയം, സ്വര്‍ണ്ണം വെള്ളി മെഡല്‍ സാധ്യത നഷ്ടമായി

വനിതകളുടെ 62 കിലോ വിഭാഗം നോര്‍ഡിക് മാച്ചില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിനു തോല്‍വി. മൂന്ന് മത്സരങ്ങളില്‍ ആദ്യ മത്സരം സാക്ഷി ജയിച്ചുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും സാക്ഷി തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ കാമറൂണിന്റെ ബെര്‍ത്തേ ഗോല്ലേയെയാണ് സാക്ഷി പരാജയപ്പെടുത്തിയത്.

രണ്ടാം മത്സരത്തില്‍ 8-11 എന്ന സ്കോറിനു കാനഡയുടെ മിഷേല്‍ ഫസാരിയോട് സാക്ഷി പരാജയപ്പെട്ടു. ഒരു ഘട്ടത്തില്‍ 8-2നു ലീഡ് ചെയ്ത താരം പിന്നീട് മത്സരത്തില്‍ ഒരു മിനുട്ട് ശേഷിക്കെ 8-6 നു മുന്നിലായിരുന്നുവെങ്കിലും കാനഡ താരത്തിന്റെ ശക്തമായ തിരിച്ചുവരവില്‍ 5 തുടര്‍ പോയിന്റുകള്‍ സ്വന്തമാക്കി സാക്ഷിയെ പരാജയപ്പെടുത്തുകയായിരുന്നു. മൂന്നാം മത്സരത്തില്‍ നൈജീരിയയുടെ അമിനാത് അഡേനിയോട് 1-3 എന്ന സ്കോറിനു പരാജയപ്പെട്ടതോട് സാക്ഷിയുടെ സ്വര്‍ണ്ണ സാധ്യത അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബിസിസിഐയോട് വേദി മാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Next articleപാണ്ടിയൻ ചെന്നൈസിറ്റിയിൽ നിന്ന് ചെന്നൈയിൻ എഫ് സിയിൽ