ബാഡ്മിന്റൺ ഫൈനലിൽ സിന്ധുവും സൈനയും നേർക്കുനേർ, സ്വർണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യ

- Advertisement -

കോമൺ വെൽത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ ഫൈനൽ. ഇന്ത്യയുടെ സിന്ധുവും സൈനയും ഫൈനലിൽ ഇടം പിടിച്ചു. ഇതോടെയാണ് ബാഡ്മിന്റണിൽ ഇന്ത്യ സ്വർണവും വെള്ളിയും ഉറപ്പിച്ചത്.

സിന്ധു കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത്. സ്കോർ: 21-18,21-8. അതെ സമയം സൈന സ്കോട്ലാൻഡിന്റെ ക്രിസ്റ്റി ഗിൽമൗറിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. മൂന്ന് സെറ്റ് നീണ്ടശക്തമായ പോരാട്ടം അതിജീവിച്ചാണ് സൈന മത്സരത്തിൽ ജയം സ്വന്തമാക്കിയത്.  സ്കോർ: 21-14,18-21,21-17.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement