സിംഗിള്‍സില്‍ നിന്ന് പിന്മാറി റയാന്‍ കസ്കെല്ലി, ലക്ഷ്യം ഡബിള്‍സില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍

സ്ക്വാഷില്‍ തന്റെ സിംഗിള്‍സ് മത്സരത്തില്‍ നിന്ന് പിന്മാറുവാന്‍ തീരമാനിച്ച് ഓസ്ട്രേലിയയുടെ റയാന്‍ കസ്കെല്ലി. പരിക്ക് തന്നെ അലട്ടുന്നതിനാല്‍ തനിക്ക് പൂര്‍ണ്ണാരോഗ്യത്തോടെ സിംഗിള്‍സ് മത്സരത്തില്‍ കളിക്കാനാകില്ലായെന്ന് മനസ്സിലാക്കിയ താരം അതിനു മുതിര്‍ന്നാല്‍ ഡബിള്‍സ്, മിക്സഡ് ഡബിള്‍സില്‍ തന്റെ പങ്കാളിത്തം സംശയകരമാകുമെന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഡബിള്‍സ് മത്സരങ്ങള്‍ ആരംഭിക്കുവാന്‍ നാല് ദിവസത്തെ സമയമുണ്ടെന്നതും താരത്തിനെ ഈ തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഈ കാലയളവില്‍ ഫിസിയോയുടെയും മെഡിക്കല്‍ ടീമിന്റെയും സഹായത്തോടെ തന്റെ നില മെച്ചപ്പെടുത്തി തന്റെ ഡബിള്‍സ് പങ്കാളികള്‍ക്കൊപ്പം മികവ് പുലര്‍ത്താനാകുമെന്നും താരം പ്രതീക്ഷ പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോമയുടെ ബാഡ്ജ് സെൻസർ ചെയ്ത് ഇറാനിയൻ ടിവി
Next articleചെറിയവളപ്പ് പ്രീമിയർ ലീഗിന് തുടക്കം