
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി സ്വന്തമാക്കി കാനഡയുടെ ഷൂട്ടിംഗ് താരം റോബര്‍ട്ട് പിറ്റ്കൈന്‍. 79 വയസ്സും 9 മാസവും പ്രായവുമുള്ള റോബര്‍ട്ട് ഇന്ന് അരങ്ങേറ്റം നടത്തുമ്പോള്‍ 2014 ഗ്ലാസ്കോ ഒളിമ്പിക്സില്‍ ഇംഗ്ലണ്ടിന്റെ ഡോറീന് ഫ്ലാന്‍ഡേഴ്സ് ലോണ്‍ ബൗള്‍സില്‍ പങ്കെടുത്തപ്പോള്‍ നേടിയ റെക്കോര്‍ഡ് ആവും മറികടക്കുക.
1960ല്‍ എയര്‍ഫോഴ്സ് കേഡറ്റായപ്പോളാണ് ഷൂട്ടിങ്ങിലേക്ക് റോബര്‍ട്ട് കൂടുതല്‍ സമയം ചെലവഴിക്കുവാന്‍ തുടങ്ങിയത്. എന്നാല്‍ 1998ല്‍ തന്റെ റിട്ടയര്‍മെന്റിനു ശേഷം മാത്രമാണ് റോബര്‍ട്ട് കോമണ്‍വെല്‍ത്ത് പോലുള്ള ഗെയിംസിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. 2001 മാഞ്ചെസ്റ്റര്‍ ഗെയിംസില്‍ സ്ഥാനം ചെറുകിട വ്യത്യാസത്തില്‍ നഷ്ടമായങ്കിലും കൂടുതല്‍ സമയം ഇതിനായി ചെലവഴിച്ച് ഗോള്‍ഡ് കോസ്റ്റിലേക്കുള്ള കനേഡിയന്‍ ടീമില്‍ എത്തുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial