പിവി സിന്ധുവും പ്രണോയയും കിഡംബിയും ക്വാര്‍ട്ടറില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത-പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം. ഇന്ത്യയുടെ പിവി സിന്ധുവും എച്ച്എസ് പ്രണോയും തങ്ങളുടെ മത്സരങ്ങള്‍ ജയിച്ച് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. സിന്ധു 21-15, 21-9 എന്ന സ്കോറിനാണ് ഓസ്ട്രേലിയയുടെ സുവാന്‍-യു ചെന്നിനെ പരാജയപ്പെടുത്തിയത്.

ഒന്നാം സീഡായ ശ്രീകാന്ത് കിഡംബി ശ്രീലങ്കന്‍ എതിരാളിയെ 21-10, 21-10 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

പ്രണോയ് തന്റെ ഓസ്ട്രേലിയന്‍ എതിരാളി ആന്തണി ജോയെ 21-18, 21-11 എന്ന സ്കോറിനു കീഴടക്കി. മറ്റൊരു ഇന്ത്യന്‍ താരം റുത്ത്വിക ശിവാനി ഗാഡേയും തന്റെ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കി. സിംഗപ്പൂരിന്റെ ജിയ മിന്‍ യോയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് റുത്ത്വിക പരാജയപ്പെടുത്തിയത്. സ്കോര്‍: 21-10, 21-23, 21-10

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുറ്റിപ്പുറത്ത് കെ ആർ എസ് കോഴിക്കോടിന് ഗംഭീര ജയം
Next articleപയ്യന്നൂർ സെവൻസ്; ഇന്നു മുതൽ സെമി പോരാട്ടങ്ങൾ