മെഡലില്ല, മനം കവര്‍ന്ന് മുഹമ്മദ് അനസ് യഹിയ

- Advertisement -

അനസിനു തന്റെ ഏറ്റവും മികച്ച സമയമായ 45.31 സെക്കന്‍ഡ് കുറിക്കാനായെങ്കിലും 400 മീറ്റര്‍ ഫൈനലില്‍ മെഡല്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായില്ല. ഇന്തയ്യുടെ മുഹമ്മദ് അനസ് യഹിയ നാലാം സ്ഥാനത്താണ് റേസ് അവസാനിപ്പിച്ചത്. മെഡല്‍ നേടാനായില്ലെങ്കിലും മനം കവര്‍ന്നാണ് അനസ് യഹിയ ട്രാക്ക് വിട്ടത്.

ഈ പ്രകടനത്തോടെ മുഹമ്മദ് അനസിനു ദേശീയ റെക്കോര്‍ഡ് തന്റെ പേരിലാക്കാനായി. ബോട്സ്വാനിയ താരങ്ങളായ ഐസക് മക്വാല സ്വര്‍ണ്ണവും ബോബോലോകി തെബേ വെള്ളിയും നേടിയപ്പോള്‍ ജമൈക്കയുടെ ജാവണ്‍ ഫ്രാന്‍സിസ് വെങ്കലം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement