
കോമണ്‍വെല്‍ത്ത് ഗെയിംസ് സൈക്കിളിംഗ് വിഭാഗത്തിലെ സ്പ്രിന്റ് ഇനത്തില്‍ സ്വര്‍ണ്ണം നേടി ന്യൂസിലാണ്ടും ഓസ്ട്രേലിയയും. പുരുഷ വിഭാഗത്തില്‍ ന്യൂസിലാണ്ട് സ്വര്‍ണ്ണവും ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകള്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടി. വനിത വിഭാഗത്തില്‍ ആതിഥേയരായ ഓസ്ട്രേലിയയ്ക്കാണ് സ്വര്‍ണ്ണം. ഗെയിംസ് റെക്കോര്‍ഡായ 32.488 സെക്കന്‍ഡിനാണ് സ്വര്‍ണ്ണ നേട്ടം.
അയല്‍ക്കാരായ ന്യൂസിലാണ്ടിനെയാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇറ്റലിയ്ക്കാണ് വെങ്കലം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial