നീരജ് ചോപ്രക്ക് ചരിത്ര സ്വർണ്ണം

കോമൺ വെൽത് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര. ഇന്ന് നടന്ന ജാവലിൻ ത്രോയിൽ 86.47m എറിഞ്ഞാണ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണം നേടിയത്. 20കാരന്റെ സീസണിലെ ഏറ്റവും മികച്ച ത്രോയാണ് ഇന്നെറിഞ്ഞത്. ഗോൾഡ്കോസ്റ്റിൽ അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണമാണിത്.
ജാവലിൻ ത്രോയിൽ ഇന്ത്യ ഇതിനു മുമ്പ് മെഡൽ നേടിയത് 2010 ഡെൽഹി ഗെയിംസിൽ ആണ്. അന്ന് കാശിനാത് നായിക് വെള്ളി നേടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial