പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് പരാജയം, തിരിച്ചടിച്ച് മലേഷ്യ

പുരുഷ ഡബിള്‍സില്‍ വിജയം നേടി മലേഷ്യ ഒരു പോയിന്റ് തിരിച്ചുപിടിച്ചു. ഇന്ത്യന്‍ സഖ്യമായ ചിരാഗ് ഷെട്ടി-സാത്വിക് സായിരാജ് കൂട്ടുകെട്ടിനെയാണ് മലേഷ്യന്‍ ജോഡികളായ വീ കിയോംഗ് ടാന്‍-ഷെം ഗോഹ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-15, 22-20

തുടക്കത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ലീഡ് നേടിയെങ്കിലും തങ്ങളുടെ പരിചയ സമ്പത്ത് മുതല്‍ക്കൂട്ടാക്കി മലേഷ്യന്‍ താരങ്ങള്‍ ഇടവേളയില്‍ 11-8ന്റെ ലീഡും ഗെയിം 21-15നും സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ കൂട്ടുകെട്ടിനായിരുന്നു ലീഡ്. ഒരു ഘട്ടത്തില്‍ 7-3നു ലീഡ് നേടിയ ഇന്ത്യന്‍ സഖ്യം ഇടവേള സമയത്ത് 11-7നു ലീഡ് ചെയ്തു.

എന്നാല്‍ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ മലേഷ്യ രണ്ട് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ജോഡി അവ രണ്ടും സേവ് ചെയ്തു. എന്നാല്‍ മൂന്നാം മാച്ച് പോയിന്റ് മുതലാക്കി മലേഷ്യ തങ്ങളുടെ സ്വര്‍ണ്ണ പ്രതീക്ഷ നിലനിര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകിഡംബിയ്ക്കും ജയം, ഇന്ത്യ സ്വര്‍ണ്ണത്തിനു ഒരു ജയം അകലെ
Next articleവനിതകള്‍ക്ക് പിന്നാലെ സ്വര്‍ണ്ണം സ്വന്തമാക്കി പുരുഷ ടേബിള്‍ ടെന്നീസ് ടീമും