
കോമൺ വെൽത് ഗെയിംസ് പുരുഷന്മാരുടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശ വിജയം. മൂന്ന് തവണ ലീഡ് കളഞ്ഞ ശേഷം അവസാനം ഒരു മിനുട്ട് മാത്രം ബാക്കിയിരിക്കെയാണ് ഇന്ത്യ വിജയിച്ചത്. അത്ര ശക്തരല്ലാത്ത വെയിൽസിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പ്രകടനം മോശമായിരുന്നു എങ്കിലും വിജയിച്ച രീതി ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകും.
കളിയിൽ അവസാന മൂന്നു മിനുട്ടുകളിൽ മൂന്നു ഗോളുകളാണ് പിറന്നത്. എസ് വി സുനിലാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. രുദീപ്, ദില്‍പ്രീത്, മന്ദീപ് എന്നിവരാണ് ഇന്ത്യയുടെ മറ്റു ഗോൾസ്കോറേഴ്സ്. ഇന്ത്യയുടെ ഗോൾഡ്കോസ്റ്റിലെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് 2 ഗോൾ ലീഡ് നഷ്ടപ്പെടുത്തി 2-2 എന്ന സമനില വഴങ്ങിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial