
കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇവന്റ് മത്സരത്തില്‍ ഇന്ത്യ സ്വര്‍ണ്ണത്തിനു ഒരു ജയം അകലെ. മിക്സഡ് ഡബിള്‍സ് വിജയത്തിനു പിന്നാലെ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി മലേഷ്യയുടെ ലീ ചോംഗ് വീയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയതോടെ ഇന്ത്യ 2-0നു ഫൈനലില്‍ ലീഡ് ചെയ്യുകയാണ്. സ്കോര്‍: 21-17, 21-14.
ആദ്യ ഗെയിമില്‍ മലേഷ്യന്‍ താരത്തിന്റെ ശക്തമായ ചെറുത്ത്നില്പുണ്ടായിരുന്നുവെങ്കിലും രണ്ടാം ഗെയിം കിഡംബി അനായാസം സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial