ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനെ തകര്‍ത്ത് കിംഡബി ഫൈനലില്‍

ഇംഗ്ലണ്ടിന്റെ ലോക റാങ്കിംഗില്‍ 22ാം സ്ഥാനത്തുള്ള രാജീവ് ഔസേപ്പിനെ അനായാസം സെമിയില്‍ കീഴടക്കി ഇന്ത്യയുടെ ഒന്നാം റാങ്കുകാരന്‍ ശ്രീകാന്ത് കിഡംബി. ഇതോടെ കിഡംബി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടക്കുകയാണ്. സ്കോര്‍: 21-10, 21-17. ആദ്യ ഗെയിമില്‍ ചെറുത്ത് നില്പില്ലാതെ ഇംഗ്ലണ്ട് താരം കീഴടങ്ങിയപ്പോള്‍ രണ്ടാം ഗെയിമില്‍ മെച്ചപ്പെട്ട പ്രകടനമാണ് താരത്തില്‍ നിന്നുണ്ടായത്.

വനിത ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ സിക്കി റെഡ്ഡി സഖ്യം മൂന്ന് ഗെയിം പോരാട്ടത്തലി്‍ മലേഷ്യന്‍ സഖ്യത്തോട് പരാജയപ്പെട്ടു. സ്കോര്‍: 17-21, 21-15, 4-21

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial