10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളിയും വെങ്കലവും

- Advertisement -

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മെഡല്‍ വേട്ടയുമായി ഇന്ത്യ. ഇത്തവണ വനിത ഷൂട്ടിംഗില്‍ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഒരേ ഇനത്തില്‍ സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ ആണ് ഇന്ത്യയുടെ മെഹൂലി ഘോഷ്, അപൂര്‍വി ചന്ദേല എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്.

സിംഗപ്പൂര്‍ താരത്തിനോട് ഷൂട്ടൗട്ടിലാണ് മെഹൂലിയ്ക്ക് സ്വര്‍ണ്ണം നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement