മിക്സഡ് ഡബിള്‍സ്, ഇന്ത്യന്‍ സഖ്യത്തിനു വിജയത്തുടക്കം

- Advertisement -

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് ടൂര്‍ണ്ണമെന്റില്‍ വിജയത്തുടക്കവുമായി ഇന്ത്യന്‍ ജോഡി. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യം ഗ്വെര്‍ണസേയുടെ ച്ലോ ലേ ടിസ്സിയര്‍-സ്റ്റുവര്‍ട് ഹാര്‍ഡി സഖ്യത്തെ പരാജയപ്പെടുത്തി അവസാന 32ലേക്ക് കടക്കുകയായിരുന്നു. 21-9, 21-5 എന്ന സ്കോറിനാണ് ലോക റാങ്കിംഗില്‍ 57ാം സ്ഥാനക്കാരുടെ വിജയം.

ഇന്ത്യന്‍ ജോഡിയുടെ എതിരാളികളുടെ റാങ്കിംഗ് 1014ലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement