ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയ ജയം, ശ്രീലങ്കയ്ക്കെതിരെ 5-0നു വിജയം

ബാഡ്മിന്റണ്‍ ടീം ഇവന്റില്‍ ഇന്ത്യന്‍ ടീമിനു ഏകപക്ഷീയ ജയം. അയല്‍ക്കാരായ ശ്രീലങ്കയെ 5-0 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരയിനത്തില്‍ ഇന്ത്യയ്ക്ക് ഒന്നാം സീഡും ശ്രീലങ്കയ്ക്ക് പത്താം സീഡുമായിരുന്നു. സൈന നെഹ്‍വാല്‍, ശ്രീകാന്ത് കിഡംബി എന്നിവര്‍ സിംഗിള്‍സിലും ചിരാഗ് ഷെട്ടി-സാത്വിക് സായിരാജ് സഖ്യം പുരുഷ ഡബിള്‍സിലും പ്രണവ് ജെറി ചോപ്ര-റുത്വിക ശിവാനി ജി സഖ്യം മിക്സഡ് ഡബിള്‍സിലും സിക്കി റെഡ്ഢി-അശ്വിനി പൊന്നപ്പ ജോഡി വനിത ഡബിള്‍സിലും വിജയം നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial