ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം

- Advertisement -

കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് വിഭാഗത്തില്‍ ഒന്നാം സീഡായ ഇന്ത്യയ്ക്ക് ആധികാരിക ജയം. 3-0 എന്ന സ്കോറിനു പുരുഷ ടീം മത്സരയിനത്തിലാണ് ഇന്ത്യ 15ാം സീഡായ ട്രിനിഡാഡ് ആന്‍ഡ് ടോബാഗോയെ പരാജയപ്പെടുത്തിയത്. ആന്തണി അമല്‍രാജ്, സത്യന്‍ ജ്ഞാനശേഖരര്‍ എന്നിവര്‍ സിംഗിള്‍സിലും ഹര്‍മീത് ദേശായി-സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് ഡബിള്‍സിലും വിജയം നേടി.

ആന്തണി അമല്‍രാജിന്റെ മത്സരം മാത്രമാണ് നാല് സെറ്റ് പോരാട്ടത്തിലേക്ക് നീങ്ങിയത്. രണ്ടാം സെറ്റ് കൈവിട്ട അമല്‍രാജിനു നാലാം സെറ്റിലും ട്രിനിഡാഡ് താരത്തില്‍ നിന്ന് കടുത്ത ചെറുത്ത് നില്പ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement