മലേഷ്യയ്ക്കെതിര ഇന്ത്യയ്ക്ക് ലീഡ്, മിക്സഡ് ഡബിള്‍സില്‍ വിജയം

കോമണ്‍വെല്‍ക്ക് ഗെയിംസ് ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് സ്വര്‍ണ്ണത്തിലേക്കുള്ള ആദ്യ പടി കടന്ന് ഇന്ത്യ. മലേഷ്യയുമായുള്ള ഫൈനല്‍ മത്സരത്തിലെ മിക്സഡ് ടീം ഇവന്റിലെ ആദ്യ മത്സരമായ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് മലേഷ്യയുടെ ചാംഗ് പെംഗ് സൂന്‍-ലിയു യിംഗ് ഗോ സഖ്യത്തെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് പരാജയപ്പെടുത്തിയത്.

21-14, 15-21, 21-15 എന്ന സ്കോറിനായിരുന്നു ജയം. ആദ്യ ഗെയിം ഇന്ത്യ നേടിയെങ്കിലും മലേഷ്യ രണ്ടാം ഗെയിം നേടി തിരികെ മത്സരത്തിലേക്ക് എത്തി. എന്നാല്‍ ഇന്ത്യന്‍ സഖ്യം മൂന്നാം ഗെയിമും നേടി ഇന്ത്യയ്ക്ക് 1-0 ന്റെ ലീഡ് നേടിക്കൊടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒരു പന്ത് ശേഷിക്കെ വിജയം ഉറപ്പാക്കി ട്രിവാന്‍ഡ് ടെക്നോളജീസ്
Next articleകിഡംബിയ്ക്കും ജയം, ഇന്ത്യ സ്വര്‍ണ്ണത്തിനു ഒരു ജയം അകലെ