വെങ്കല മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യന്‍ പുരുഷ-വനിത ടീമുകള്‍

- Advertisement -

കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ വനിത ടീമുകള്‍ക്ക് നിരാശാജനകമായ അവസാനം. വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമുകള്‍ ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ഇന്നലെ നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 0-6 എന്ന സ്കോറിനാണ് ഇന്ത്യയുടെ കനത്ത തോല്‍വി. സോഫി ബ്രേ ഹാട്രിക് ഗോളുകള്‍ നേടിയപ്പോള്‍ ഹോളി പേര്‍ണേ, ലൗറ അണ്‍സ്വര്‍ത്ത്, അലക്സാണ്ടര്‍ ഡാന്‍സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ സ്കോറര്‍മാര്‍.

പുരുഷ വിഭാഗം മത്സരങ്ങളില്‍ സാം വാര്‍ഡ് നേടിയ ഇരട്ട ഗോളുകളാണ് ഇന്ത്യന്‍ പ്രതീക്ഷകളെ അവസാനിപ്പിച്ചത്. 2-1 എന്ന സ്കോറിനു മത്സരം ഇംഗ്ലണ്ട് ജയിക്കുകയായിരുന്നു. വരുണ്‍ കുമാര്‍ ആണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്.

ഹോക്കി പുരുഷ വിഭാഗത്തില്‍ ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണ മെഡല്‍ നേടി. വനിത വിഭാഗത്തില്‍ സ്വര്‍ണ്ണം ന്യൂസിലാണ്ടിനാണ് സ്വന്തമാക്കാനായത്. ഓസ്ട്രേലിയയെ 4-1 എന്ന സ്കോറിനാണ് ന്യൂസിലാണ്ട് തകര്‍ത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement