
ഹോക്കി രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ വനിതകള്‍. ആദ്യ മത്സരത്തില്‍ വെയില്‍സിനോട് പൊരുതി 3-2 എന്ന സ്കോറിനു പരാജയപ്പെട്ട ശേഷം രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ വീഴ്ത്തിയത്. മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഗോള്‍ വഴങ്ങിയിരുന്നു. ആദ്യ മിനുട്ടില്‍ അലക്സാണ്ട്ര ഡാന്‍സണ്‍ നേടിയ ഗോളില്‍ മത്സരത്തിന്റെ ബഹുഭൂരിപക്ഷം സമയവും ഇംഗ്ലണ്ട് തന്നെയായിരുന്നു മുന്നില്‍.
ഇന്ത്യയുടെ സമനില ഗോള്‍ 41ാം മിനുട്ടില്‍ നവനീത് കൗര്‍ ആണ് നേടിയത്. 6 മിനുട്ടുകള്‍ക്ക് ശേഷം 47ാം മിനുട്ടില്‍ ഗുര്‍ജിത്ത് കൗര്‍ ഇന്ത്യയുടെ വിജയ ഗോള്‍ നേടി. പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ നേടുവാന്‍ സാധിക്കാതെ വന്നപ്പോള്‍ മത്സരം 2-1 എന്ന സ്കോറിനു ഇന്ത്യ സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial