ഒറ്റ ഗോളിനെ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍, സെമി ഉറപ്പിച്ചു

- Advertisement -

ക്യാപ്റ്റന്‍ റാണി രാംപാലിന്റെ ഏക ഗോളില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ആദ്യ മത്സരത്തില്‍ വെയില്‍സിനോട് പരാജയപ്പെട്ടുവെങ്കിലും അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യന്‍ ടീം ജയിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞുവെങ്കിലും മത്സരത്തിന്റെ 48ാം മിനുട്ടില്‍ ഇന്ത്യ വിജയ ഗോള്‍ നേടി.

ഗോള്‍ വീണ ശേഷം ദക്ഷിണാഫ്രിക്ക ഗോള്‍ മടക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ പ്രതിരോധം അത് വിഫലമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement