
തങ്ങളുടെ മൂന്നാം മത്സരത്തില്‍ സ്കോട്ലാന്ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇവന്റ് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ തന്നെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. സിംഗിള്‍സില്‍ സൈനയും ശ്രീകാന്ത് കിഡംബിയും ജയം ഉറപ്പാക്കിയപ്പോള്‍ വനിത ഡബിള്‍സില്‍ സിക്കി റെഡ്ഢി-അശ്വിനി പൊന്നപ്പ ജോഡി വിജയം കൈവരിച്ചപ്പോള്‍ ഒന്നാം സീഡായ ഇന്ത്യ ആറാം സീഡ് സ്കോട്ലാന്ഡിനെ തറപറ്റിക്കുകയായിരുന്നു.
രണ്ട് മത്സരങ്ങള്‍ കൂടി മത്സരത്തില്‍ ബാക്കിയുണ്ടെങ്കിലും അവ അപ്രസക്തമായി കഴിഞ്ഞിരിക്കുകയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial