
- Advertisement -
മലേഷ്യയ്ക്കെതിരെ വിജയം നേടി ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി മത്സരങ്ങളുടെ സെമി ഫൈനല്‍ ഉറപ്പിച്ചു. 2-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 നു സമനില പാലിച്ചുവെങ്കിലും 44ാം മിനുട്ടില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെ വിജയം ഉറപ്പാക്കി. 3ാം മിനുട്ടില്‍ ഇന്ത്യയാണ് ഹര്‍മ്മന്‍പ്രീത് കൗറിലൂടെ മത്സരത്തിലെ ലീഡ് നേടിയത്. 16ാം മിനുട്ടില്‍ ഫൈസല്‍ സാരി മലേഷ്യയുടെ ഗോള്‍ മടക്കി.
അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കുവാന്‍ മലേഷ്യയുടെ മുന്നേറ്റ നിര തീവ്രമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തില്‍ തട്ടിയകലുകയായിരുന്നു ശ്രമങ്ങളെല്ലാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement