ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍, ടേബിള്‍ ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

- Advertisement -

ടേബിള്‍ ടെന്നീസ് വനിത ടീം ഇവന്റില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെ സെമിയില്‍ 3-0 എന്ന സ്കോറിനു തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലുറപ്പിച്ചത്. മണിക് ബത്ര, മധുരിക പാട്കര്‍ എന്നിവര്‍ സിംഗിള്‍സിലും മധുരിക-പാട്കര്‍-മൗമ ദാസ് സഖ്യം ഡബിള്‍സിലുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

മത്സരങ്ങളിലെല്ലാം തന്നെ ഒരു സെറ്റ് ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നുവെങ്കിലും ജയത്തില്‍ നിന്ന് ഇന്ത്യയെ തടയുവാനും മാത്രമുള്ള കളി മികവ് പുറത്തെടുക്കുവാന്‍ ഇംഗ്ലണ്ടിനു സാധിച്ചില്ല.

ഒന്നാം സീഡുകളായ സിംഗപ്പൂരാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഫൈനലില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണമുറപ്പിക്കല്‍ ശ്രമകരമാണെങ്കിലും ടീം അത് നേടുമെന്നുള്ള ശുഭാപ്തി വിശ്വാസമാണ് ടീം മാനേജ്മെന്റ് പങ്കുവെച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫൈനല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement