
കോമൺവെൽത് ഗെയിംസിന് ഇന്ന് ഗോൾഡ് കോസ്റ്റിൽ ദീപം തെളിയും മുമ്പ് തന്നെ ഈ ഗോൾകോസ്റ്റ് ഗെയിംസിലെ ആദ്യ മെഡൽ വിജയിച്ചു. ഓസ്ട്രേലിയക്കാരിയായ ബോക്സർ ടൈല റോബേർട്സൺ ആണ് ആദ്യ മെഡൽ ഉറപ്പിച്ചത്. ടൈല പങ്കെടുക്കുന്ന 51kg വിഭാഗത്തിലാണ് ടൈലക്ക് മെഡൽ ഉറപ്പായത്.
51kg വിഭാഗത്തിൽ വെറും ഏഴ് പേർ മാത്രമെ മത്സരിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ നറുക്കിൽ ബൈ ലഭിച്ച ടൈല നേരെ സെമി ഫൈനലിലേക്ക് കടക്കുകയായിരുന്നു. സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ ലഭിക്കും എന്നതാണ് ഇപ്പോൾ തന്നെ ടെലയെ ഗോൾഡ് കോസ്റ്റിൽ മെഡൽ നേടുന്ന ആദ്യ താരമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial