ഗോൾഡ് കോസ്റ്റിൽ വെങ്കലം നേടി കിരൺ

ഗോൾഡ് കോസ്റ്റിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് ഇന്നത്തെ മൂന്നാം മെഡൽ. 76kg വിഭാഗം വനിതകളുടെ ഗുസ്തിയിൽ കിരൺ ആണ് ഇന്ത്യയ്ക്ക് ഇന്നത്തെ മൂന്നാം മെഡൽ കൊണ്ടു തന്നത്. മൊറീഷ്യസിന്റെ കതൊസ്കിയയെ പരാജയപ്പെടുത്തിയാണ് കിർണ വെങ്കലം നേടിയത്. രണ്ടിമിനുട്ടിനം തന്നെ കിരൺ എതിരാളിയെ പരാജയപ്പെടുത്തുകയായിരുന്നു.

ഇന്ന് തന്നെ രാഹുൽ ഗുസ്തിയിൽ സ്വർണ്ണവും ബബിത ഗുസ്തിയിൽ വെള്ളിയും നേടിയിരുന്നു. ഇന്ത്യയുടെ മെഡൽ ടാലി 28 ആയി ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial