2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം ഫ്ലോറ ഡഫിയ്ക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ലെ ആദ്യ സ്വര്‍ണ്ണം ബെര്‍മുഡയുടെ ബ്രിട്ടീഷ് താരം ഫ്ലോറ ഡഫിയ്ക്ക്. ട്രയാത്തലണ്‍ മത്സരയിനത്തിലാണ് ഫ്ലോറയുടെ ഈ നേട്ടം. ഇംഗ്ലണ്ടിന്റെ ജെസ്സിക്ക ലേണ്‍മന്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 56 മിനുട്ട് 50 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഡഫി മത്സരയിനം പൂര്‍ത്തിയാക്കിയത്. ബെര്‍മുഡയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമായിരുന്നു ഈ നേട്ടം. കാനഡയുടെ ജോവന്ന ബ്രൗണിനാണ് വെങ്കല മെഡല്‍.

നീന്തല്‍, സൈക്കിളിംഗ്, ഓട്ടം എന്നീ മൂന്ന് മത്സരയിനങ്ങള്‍ ഉള്‍പ്പെടുന്നൊരു മത്സരയിനമാണ് ട്രയാത്തലണ്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജംഷദ്പൂരിന് വീണ്ടും പരാജയം
Next articleകാരത്തോടിൽ ജിംഖാനയ്ക്ക് വിജയം