ലോൺ ബോളിൽ ചരിത്രത്തിൽ ആദ്യമായി മെഡൽ ഉറപ്പിച്ചു ഇന്ത്യ

നാളെ നടക്കുന്ന ഫൈനലിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിൽ ആദ്യമായി ലോൺ ബോളിൽ മെഡൽ ഉറപ്പിച്ചു ഇന്ത്യ. വനിതകളുടെ ടീം ഇനത്തിൽ സെമിഫൈനലിൽ ന്യൂസിലാന്റിനെ 16-13 നു തോൽപ്പിച്ച ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടി വെള്ളി മെഡൽ ഉറപ്പിക്കുക ആയിരുന്നു.

രൂപ റാണി ടിർക്കി, നായൻമോണി സയിക്കിയ, ലവ്‌ലി ചൗബെ, പിങ്കി സിംഗ് എന്നിവർ അടങ്ങിയ ടീം ആണ് ഇന്ത്യക്ക് ആയി ചരിത്ര മെഡൽ ഉറപ്പിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. സ്വർണം തന്നെയാവും ഇന്ത്യൻ ടീം ലക്ഷ്യം വക്കുക.