മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സഹോദരന് കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണം

- Advertisement -

ഹൈജംപില്‍ ഓസ്ട്രേലിയയ്ക്കായി സ്വര്‍ണ്ണ നേട്ടവുമായി ബ്രാണ്ടന്‍ സ്റ്റാര്‍ക്ക്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സഹോദരനാണ് ബ്രാണ്ടന്‍. 2.32 മീറ്ററാണ് താരം ചാടിയത്. അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം തന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബഹാമസിന്റെ വില്‍സണ് വെള്ളിയും കാനഡയുടെ ലോവെറ്റിനു വെങ്കലവും ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement