മൂന്ന് ബോക്സിംഗ് താരങ്ങള്‍ ഫൈനലില്‍, അഞ്ച് പേര്‍ക്ക് ഇനി സെമി പോരാട്ടം

- Advertisement -

ഇന്ത്യയുടെ മൂന്ന് ബോക്സിംഗ് താരങ്ങളാണ് തങ്ങളുടെ സെമി മത്സരങ്ങള്‍ വിജയിച്ച് ഫൈനലില്‍ കടന്നത്. ഇനി അഞ്ച് താരങ്ങള്‍ തങ്ങളുടെ സെമി മത്സരങ്ങള്‍ക്കായി ഇന്ന് കളത്തിലിറങ്ങാനുമുണ്ട്. മനീഷ് കൗശിക്, ഗൗരവ് സോളങ്കി, അമിത് പങ്കല്‍ എന്നിവരാണ് നിലവില്‍ ഫൈനലുറപ്പാക്കിയിരിക്കുന്നത്. അമിത് ഉഗാണ്ടന്‍ താരത്തെ കീഴടക്കിയാണ് 49 കിലോ വിഭാഗം സെമിയില്‍ കടന്നത്.

52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കി ശ്രീലങ്കന്‍ താരത്തെയും 60 കിലോ വിഭാഗത്തില്‍ നൈജീരിയന്‍ താരത്തെയും കീഴടക്കിയാണ് മനീഷ് കൗശികും ഫൈനലില്‍ കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement