2022 കോമൺവെല്‍ത്ത് ഗെയിംസിൽ വിന്‍ഡീസ് വനിത ടീമായി എത്തുന്നത് ബാര്‍ബഡോസ്

Westindieswomen

ബിര്‍മ്മിംഗാമിൽ നടക്കുന്ന 2022 കോമൺവെല്‍ത്ത് ഗെയിംസിലെ വനിത ക്രിക്കറ്റിൽ വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ചെത്തുന്നത് ബാര്‍ബഡോസ് ആയിരിക്കുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു.

ഇത് ആദ്യമായാണ് ഒരു മള്‍ട്ടി സ്പോര്‍ട്സ് ഇവന്റിൽ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 ബ്ലേസിലെ നിലവിലെ ചാമ്പ്യന്മാരാണ് ബാര്‍ബഡോസ്. 2021 ടി20 ബ്ലേസും വനിത സൂപ്പര്‍50 കപ്പും അടുത്ത വര്‍ഷം വരെ നടത്തേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചിരുന്നു.

2021 ടി20 ബ്ലേസിലെ വിജയികള്‍ കോമൺവെല്‍ത്ത് ഗെയിംസിലേക്ക് പോകുമെന്ന് ഇരിക്കവേ ടൂര്‍ണ്ണമെന്റ് നടക്കുക സാധ്യമല്ലാത്തതിനാൽ തന്നെ ബാര്‍ബഡോസിന് യോഗ്യത ലഭിയ്ക്കുകയായിരുന്നു.

Previous articleപാക്കിസ്ഥാന് 5 വിക്കറ്റ് നഷ്ടം, ബാബര്‍ അസം പൊരുതുന്നു
Next articleഡേവിഡ് വീസ് ഇനി നമീബിയയ്ക്കായി കളിക്കും