അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യത്തിന് വെങ്കലം

- Advertisement -

ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടെ. വനിതാ ബാഡ്മിന്റൺ ഡബിൾസിൽ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യം വെങ്കലം നേടി. ഓസ്ട്രേലിയയുടെ സെത്യാന മപാസ, ഗ്രോണ്യ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് വെങ്കലം സ്വന്തമാക്കിയത്. സ്കോർ 21-19 , 21-19

ഇന്ത്യയുടെ പതിനേഴാം വെങ്കലമാണിത്. ഗോൾഡ് കോസ്റ്റിലെ 53ആം മെഡലും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement