അങ്കൂർ മിത്തലിന് വെങ്കലം

- Advertisement -

കോമൺ വെൽത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഷൂട്ടിംഗിൽ വീണ്ടും മെഡൽ. പുരുഷ വിഭാഗം ഡബിൾ ട്രാപിൽ ഡെൽഹി സ്വദേശിയായ അങ്കൂർ മിത്തലാണ് ഇന്ന് ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. 53/60 എന്ന പോയന്റിൽ എത്തിയപ്പോൾ വെങ്കലവുമായി എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു മിത്തൽ. സ്കോട്ട്‌ലൻഡ് താരം മാക്മാത്താണ് സ്വർണ്ണം നേടിയത്. ടിം നീൽ വെള്ളിയും നേടി.

ഇന്ത്യയുടെ തന്നെ മുഹമ്മദ് അസ്ഹാബ് നാലാമതായും ഫിനിഷ് ചെയ്തു. ഗോൾഡ് കോസ്റ്റിൽ ഇത് ഇന്ത്യയുടെ 24ആം മെഡലാണിത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement