25 മീറ്റര്‍ റാപ്പി‍ഡ് ഫയര്‍ പിസ്റ്റള്‍, 15 വയസ്സുകാരന്റെ വക ഇന്ത്യയുടെ 16ാം സ്വര്‍ണ്ണം

- Advertisement -

ഇന്ത്യയുടെ അനീഷ് ഭാന്‍വാലയ്ക്ക് സ്വര്‍ണ്ണം. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തിലാണ് ഗെയിംസ് റെക്കോര്‍ഡോടു കൂടി ഇന്ത്യന്‍ താരം സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ നീരജ് കുമാര്‍ ഇതേ മത്സരത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തുകയായിരുന്നു. വെറും 15 വയസ്സുള്ള താരമാണ് അനീഷ് ഭാന്‍വാല.

തന്റെ അരങ്ങേറ്റ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ അനീഷ് മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement