കോപ ഇറ്റാലിയ ഫൈനലിൽ യുവന്റസിന് എതിരാളികൾ അറ്റലാന്റ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ ഇറ്റാലിയ ഫൈനൽ ലൈനപ്പ് തീരുമാനമായി. ഇന്നലെ നടന്ന രണ്ടാം സെമിയിൽ നാപോളിയെ അറ്റലാന്റ തോൽപ്പിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. നേരത്തെ ഇന്റർ മിലാനെ തോൽപ്പിച്ച് യുവന്റസും ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്നലെ നാപോളിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നാപോളി തോൽപ്പിച്ചത്. ആദ്യ പാദം ഗോൾ രഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്.

പെസ്സിനയുടെ ഇരട്ട ഗോളുകളാണ് അറ്റലാന്റയുടെ വിജയത്തിന് കരുത്തായത്. ആദ്യ 16 മിനുട്ടിൽ തന്നെ രണ്ടു ഗോളിന് മുന്നിൽ എത്താൻ അറ്റലാന്റയ്ക്ക് ആയിരുന്നു. 10ആം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ സപാറ്റയാണ് ഗോളടി തുടങ്ങിയത്. 16ആം മിനുട്ടിൽ പെസ്സിന ലീഡ് ഇരട്ടിയാക്കി‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൊസാനൊയിലൂടെ ഒരു ഗോൾ മടക്കാൻ നാപോളിക്കായി എങ്കിലും ഫലമുണ്ടായില്ല.

78ആം മിനുട്ടിൽ വീണ്ടും പസിന വല കുലുക്കി കൊണ്ട് വിജയം ഉറപ്പിച്ചു. കഴിഞ്ഞ സീസണിലെ കോപ ഇറ്റാലിയ ചാമ്പ്യാന്മാരായിരുന്നു നാപോളി.