കേരളത്തിന്റെ ഒത്തൊരുമയെന്ന സന്ദേശവുമായി കാലിക്കറ്റ് മാരത്തോൺ വരുന്നു

- Advertisement -

കേരളത്തിന്റെ ഒത്തൊരുമയെന്ന സന്ദേശവുമായി ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ(IIMK) ആഭിമുഖ്യത്തിൽ നടത്തുന്ന പത്തമത് കാലിക്കറ്റ് ഹാഫ് മാരത്തോൺ ഫെബ്രുവരി 24 നു നടക്കും. പ്രളയ ദുരിതത്തെയും നിപ്പ ബാധയെയും അതിജീവിച്ച കേരള ജനതയുടെ ഒത്തോരുമയെ ആഘോഷിക്കുകയാണ് കാലിക്കറ്റ് മാരത്തോൺ. 

കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ അഞ്ജു കെ.എസ് ആണ് കാലിക്കറ്റ് ഹാഫ് മാരത്തോണും വെബ്‌സൈറ്റും ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. IIMK ഡീൻ രുദ്ര സെൻശർമ്മ മാരത്തോണിന്റെ ആദ്യ ടിക്കറ്റ് പീകെ സ്റ്റീൽ സിടിഒ എ.കെ രസ്തോഗിക്ക് നൽകി. മാരത്തോണിന്റെ ജേഴ്‌സിയും ചടങ്ങിൽ അവതരിപ്പിച്ചു. എം. ജൂലിയസ് ജോർജ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ IIMK, ആർക്യും മറ്റീൻ (സ്‌റ്റുഡന്റ്റ് അഫെയേഴ്സ്, IIMK ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കാലിക്കറ്റ് മാരത്തോണിൽ 21-km ഹാഫ്-മാരത്തോണും 10-km മിനി-മാരത്തോണും മത്സരയിനമായും പൊതുജനങ്ങൾക്കായി 3-km വരുന്ന ഡ്രീം റൺ മത്സരേതരയിനമായിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ പുലർച്ചെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന മാരത്തോൺ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ കൂടെ കടന്നു പോകും. മാരത്തോണിന്റെ സമ്മാനത്തുക നാലര ലക്ഷമാണ്. മാരത്തോണിനോട് അനുബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാർഥികൾ ഫ്ലാഷ് മോബും സൈക്കിൾ റാലിയും റോഡ് സുരക്ഷാ കാമ്പെയിനും ഒരുക്കും.

താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി കാലിക്കറ്റ് മാരത്തോണിന് റെജിസ്റ്റർ ചെയ്യാവുന്നതാണ്.

http://www.calicutmarathon.in/

Advertisement