ചുണ്ടൻ വള്ളങ്ങൾ തയ്യാർ, ഹീറ്റ്സും ട്രാക്കുമായി

നെഹ്റു ട്രോഫി വള്ളം കളിക്ക് ഇനി ദിവസങ്ങൾ മാത്രം. പ്രദർശന മത്സരമുൾപ്പെടെ 24 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫിയിൽ ഇറങ്ങുന്നത്. ഇന്നലെ നടന്ന നറുക്കെടുപ്പോടെ വള്ളങ്ങളുടെ ഹീറ്റ്സും ട്രാക്കും തീരുമാനമായി. ഒരു ഹീറ്റ്സിൽ നാലു വള്ളങ്ങൾ എന്ന കണക്കിൽ അഞ്ചു ഹീറ്റ്സ് ആണ് ഇത്തവണ ഉള്ളത്. പ്രദര്‍ശന മത്സരത്തിലും നാലു വള്ളങ്ങളുണ്ട്. ഹീറ്റ്സിനു ശേഷം മികച്ച സമയം കണ്ടെത്തുന്ന 16 വള്ളങ്ങളെ തുടർന്നുള്ള ഫൈനൽ മത്സരങ്ങൾക്ക് ഉണ്ടാകൂ.

മികച്ച സമയമുള്ള നാലു ക്ലബുകൾ ഫൈനലിലും ബാക്കി 12 ക്ലബുകൾ അവരുടെ ഹീറ്റ്സിലെ സമയം അനുസരിച്ച് ലൂസേഴ്സ് ഫൈനലിലും സെക്കൻഡ് ലൂസേഴ്സ് ഫൈനലിലും മത്സരിക്കും. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കുമരകം വേമ്പനാട് ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനുമായി അഞ്ചാം ഹീറ്റ്സിൽ ട്രാക്ക് ഒന്നിലാണ്. ഇത്തവണയും ജയിംസ് കുട്ടി ജേക്കബ് തന്നെയാണ് കുമരകം വേമ്പനാട് ബോട്ട് ക്ലബിനെ നയിക്കുന്നത്. അവസാന രണ്ടു വർഷവും വേമ്പനാട് ബോട്ട് ക്ലബ് തന്നെ ആയിരുന്നു കപ്പിൽ മുത്തമിട്ടത്.

ഇത്തവണത്തെ ഹീറ്റ്സും ട്രാക്കും ടീമുകളും:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാറ്റിംഗ് കരുത്തില്‍ വീരന്‍സ്, വിജയം 57 റണ്‍സിനു
Next articleഹംഗറിയില്‍ ഫെറാറിയുടെ ആധിപത്യം