നെഹ്റു ട്രോഫിക്കെത്തുന്ന കുട്ടിക്യാപറ്റന്മാർ

- Advertisement -

അറുപത്തിയഞ്ചാം നെഹ്റു ട്രോഫിക്ക് അടുത്ത ശനിയാഴ്ച പുന്നമട ഒരുങ്ങുമ്പോൾ ആകർഷണകേന്ദ്രങ്ങൾ ആകാൻ പോകുന്നത് രണ്ടു കുട്ടിക്യാപ്റ്റന്മാർ ആയിരിക്കും. മൂന്നു വയസ്സുള്ള എയ്ഡനും ആറു വയസ്സുള്ള ആദം പുളിക്കത്രയും. വള്ളംകളിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവു പ്രായം കുറഞ്ഞ രണ്ടു ക്യാപ്റ്റന്മാർ.

വെപ്പു വള്ളങ്ങളിൽ ഷോട്ട് പുളിക്കത്രയുടെ ക്യാപ്റ്റനായാണ് ആദം പുളിക്കത്ര എന്ന ഒന്നാം ക്ലാസുകാരൻ ഇറങ്ങുന്നത്. എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ ബാബു പുളിക്കത്രയുടെ ചെറുമകനാണ് ആദം പുളിക്കത്ര. ജൂലൈ 27നാണ് ഷോട്ട് പുളിക്കത്ര നീരണിഞ്ഞത്.

അവസാന നാലു വർഷവും ഇരുട്ടുകുത്തി എ ഗ്രേഡിലെ ചാമ്പ്യന്മാരായ മൂന്നുതൈക്കനിലിന്റെ ക്യാപ്റ്റനായാണ് എഡ്വിന്റെ വരവ്. ഗബ്രിയേൽ ചുണ്ടന്റെ കുടുംബത്തിൽ നിന്നാണ് എഡ്വിൻ വരുന്നത്. ട്രാക്ക് ഒന്നിലാകും തൃശ്ശൂർ ബ്രദേഴ്സ് തുഴയുന്ന മൂന്നുതൈക്കൻ ഇറങ്ങുക.

ഇരുകുട്ടികളുടേയും പേര് ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ എന്ന ലോകറെക്കോർഡിനായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ വരാൻ ശുപാർശ ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement