
ഐപിഎൽ മാതൃകയിൽ കേരള ബോട്ട് റേസ് ലീഗ് വരുന്നു. സംസ്ഥാനത്തെ പതിമൂന്നു ജലമേളകളെയും കോര്‍ത്തിണക്കി സംഘടിപ്പിക്കുന്നതാണ് ബോട്ട് റേസ് ലീഗ്. ആഗസ്ത് 11 മുതലാണ് കേരള ബോട്ട് റേസ് ലീഗിന് തുടക്കം കുറിക്കുകയെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐപിഎൽ മത്സരങ്ങളുടെ വീറും വാശിയും വള്ളം കളിയിലേക്കും എത്തിക്കുന്നതിനോടൊപ്പം ടൂറിസം മേഖലയിൽ പുതിയൊരു ഉണർവാകും.
നെഹ്റു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കിയാണ് തുടര്‍ ലീഗ് മത്സരങ്ങള്‍ നടത്തുന്നത്. 20 ചുണ്ടന് വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒന്‍പത് എണ്ണത്തിനെ തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. കേരളം ടൂറിസത്തിനു ഊന്നൽ നൽകിയാണ് ജല മേളകൾ സംഘടിപ്പിക്കുക. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അന്താരാഷ്ട്ര- ദേശീയ തലങ്ങളില്‍ പ്രചരണം നടത്തുമെന്നും ടൂറിസം കലണ്ടറില്‍ വള്ളംകളികള്‍ ഉള്‍പ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
