ബ്രസീൽ ആദ്യ ഇലവൻ ഇന്ന് ആകെ മാറും

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്രസീൽ കാമറൂണെ നേരിടുകയാണ്. ഇന്ന് ബ്രസീൽ കളത്തിൽ ഇറങ്ങുമ്പോൾ ആദ്യ ഇലവൻ ആകെ മാറും. പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകാനും അവസരം കിട്ടാത്തവർക്ക് അവസരം നൽകാനും ആകും ടിറ്റെ ഇന്നത്തെ മത്സരം…

പന്ത് കാലിൽ ഇല്ലെങ്കിൽ എന്താ ജയിക്കുന്നില്ലേ? ലോകകപ്പിലെ ജപ്പാൻ വിജയഫോർമുല!

ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനിക്ക് പിന്നാലെ സ്പെയിനിനെയും ജപ്പാൻ അട്ടിമറിക്കുമ്പോൾ സംഭവിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവമായ കാര്യങ്ങളിൽ ഒന്നാണ്. സ്പെയിനിന് എതിരായ മത്സരത്തിൽ വെറും 17.7% ശതമാനം സമയം മാത്രമെ ജപ്പാന്റെ കാലിൽ പന്ത്…

ഡാനി ആൽവേസ് ഇന്ന് ബ്രസീലിന്റെ ക്യാപ്റ്റൻ ആകും

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാമറൂണെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ഡാനി ആൽവേസിനെ കളത്തിൽ ഇറക്കും. ഡാനി ആൽവേസിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം ആകും ഇത്. ഇന്ന് കളത്തിൽ ഇറങ്ങുന്നതോടെ 39കാരൻ ബ്രസീലിനായി ലോകകപ്പിൽ കളിക്കുന്ന പ്രായം കൂടിയ…

ഐ പി എൽ ലേലം കൊച്ചിയിൽ തന്നെ, 991 കളിക്കാർ ലേലത്തിൽ

2023 സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) ലേലം ഡിസംബർ 23 ന് കേരളത്തിൽ തന്നെ നടക്കും. കൊച്ചി ആകും ലേലത്തിന് വേദിയാവുക. 714 ഇന്ത്യക്കാരും 277 വിദേശ കളിക്കാരും ഉൾപ്പെടെ 991 കളിക്കാർ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 991…

പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ഇതുവരെ

ഗ്രൂപ്പ് ഇയിലെയും ഗ്രൂപ്പ് എഫിലെയും കളികൾ കൂടെ കഴിഞ്ഞതോടെ പ്രീക്വാർട്ടറിലെ രണ്ട് മത്സരങ്ങൾ കൂടെ തീരുമാനം ആയി. ഗ്രൂപ്പ് ഇ. ചാമ്പ്യന്മാരായ ജപ്പാന് ക്രൊയേഷ്യ ആകും പ്രീക്വാർട്ടറിലെ എതിരാളികൾ. ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായാണ് മോഡ്രിചിന്റെ…

പ്രതിഷേധത്തിൽ ശ്രദ്ധിച്ച് കളിക്കാൻ മറന്നു പോയ ജർമ്മനി!! | ഖത്തർ ലോകകപ്പ്

ജർമ്മനിയുടെ ആദ്യ മത്സരം കഴിഞ്ഞപ്പോൾ ബെൽജിയൻ താരം ഹസാർഡ് ചോദിച്ച് ഒരു ചോദ്യം ഉണ്ട്. ഇവർ പ്രതിഷേധിക്കാതെ ഇരുന്ന് കളി ജയിക്കുന്നതിൽ ശ്രദ്ധ കൊടുത്തിരുന്നു എങ്കിൽ അവർക്ക് സന്തോഷവാന്മാരായി ഇരുന്നുകൂടായിരുന്നോ എന്ന്. ആദ്യ മത്സരത്തിൽ ജപ്പാനോട്…

സ്പെയിൻ ചതിച്ചു! തുടർച്ചയായ രണ്ടാം തവണയും ജർമ്മനി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്!

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനക്കാർ ആയതോടെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാലു തവണ ലോക ചാമ്പ്യന്മാർ ആയ ജർമ്മനി പുറത്ത്. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്ററിക്കയെ ജർമ്മനി 4-2 നു മറികടന്നു എങ്കിലും സ്‌പെയിൻ ജപ്പാനോട് 2-1…

ഏഷ്യയുടെ അഭിമാനം!! മരണ ഗ്രൂപ്പിൽ ചിരഞ്ജീവിയായി ജപ്പാൻ!!

ജപ്പാൻ!! നമ്മുടെ ജപ്പാൻ... ഈ അത്ഭുത പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കാൻ ആകും എന്ന് ഒരു കളി എഴുത്തുകാരനും അറിയില്ല. മരണ ഗ്രൂപ്പിൽ ഇറങ്ങി ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് പോവുക എന്നത്…

ബെൽജിയൻ പരിശീലകൻ സ്ഥാനം ഒഴിഞ്ഞു

ബെൽജിയം ഇന്ന് ലോകകപ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിനു പിന്നാലെ പരിശീലക സ്ഥാനം ഒഴിയുന്നതായി പരിശീലകൻ റൊബേർടോ മാർട്ടിനസ് പറഞ്ഞു. അവസാന ആറര വർഷമായി ബെൽജിയത്തിന്റെ പരിശീലകൻ ആയിരുന്നു മാർട്ടിനസ്. ഇന്നത്തെ മത്സരം തന്റെ അവസാന മത്സരം ആണെന്ന്…

ഡിയസിന് ഇരട്ട ഗോളുകൾ, ഗോവയുടെയും വലനിറച്ച് മുംബൈ സിറ്റി തേരോട്ടം

ഐഎസ്എല്ലിൽ മുംബൈ സിറ്റിയുടെ അപരാജിത കുതിപ്പ് തുടർന്നു. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എഫ്സി ഗോവയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു വിട്ട മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും തിരിച്ചെത്തി. ഇതോടെ അവസാന നാല് മത്സരങ്ങളിൽ…