തന്റെ ഗോളായിരുന്നു മികച്ചതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് എതിരെ താൻ നേടിയ ഗോളായിരുന്നു ഏറ്റവും മനോഹരമെന്ന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സലക്ക് പുസ്കാസ് അവാർഡ് നൽകിയതിനെ പറ്റി ചോദിച്ചപ്പോഴാണ് താരം തന്റെ അഭിപ്രായം പങ്കു വെച്ചത്. എന്നാൽ സല അവാർഡ് അർഹിക്കുണ്ടെന്നും സല നേടിയത് മികച്ച ഗോളാണെന്നും റൊണാൾഡോ പറഞ്ഞു.

പുസ്കാസ് അവാർഡ് നേടാത്തതിൽ താൻ നിരാശനല്ലെന്നും ജീവിതത്തിൽ ചില സമയത്ത് ജയിക്കുകയും ചില സമയത്ത് പരാജയപെടുകയും ചെയ്യുമെന്നും റൊണാൾഡോ പറഞ്ഞു. 15 വർഷത്തെ ഫുട്ബോൾ ജീവിതത്തിൽ താൻ പ്രാധാന്യം കൊടുക്കുന്നത് ഓരോ തലത്തിലുള്ള പ്രകടനം നടത്തുന്നതിലാണെന്ന് റൊണാൾഡോ പറഞ്ഞു.

യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോനേടിയ ഗോളിനെയും ഫൈനലിൽ ഗാരെത് ബെയ്ൽ നേടിയ ഗോളിനെയും മറികടന്നാണ് എവർട്ടണെതിരെ മുഹമ്മദ് സല നേടിയ ഗോൾ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്.

ഫൈനലിലെ തോൽവിക്ക് പ്രതികാരം ചെയ്യാൻ ബെംഗളൂരു എഫ് സി ഇന്ന് ചെന്നൈയിനെതിരെ

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്.സി  ചെന്നൈയിൻ എഫ്.സിയെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിൽ ബെംഗളൂരു എഫ്.സിയെ തോൽപ്പിച്ചാണ് ചെന്നൈയിൻ തങ്ങളുടെ രണ്ടാം ഐ.എസ്.എൽ കിരീടം ചൂടിയത്. ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരു എഫ് സിയെ ഫൈനലിൽ 3-2ന് മറികടന്നാണ് ചെന്നൈയിൻ കിരീടം നേടിയത്.

കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് പ്രതികാരം ചെയ്യാൻ ഉറപ്പിച്ചാണ് ബെംഗളൂരു എഫ്.സി ഇന്ന്  ഇറങ്ങുന്നത്. പ്രഥമ സൂപ്പർ കപ്പ് കിരീടം നേടിയെങ്കിലും ആദ്യ ഐ.എസ്.എൽ സീസണിൽ തന്നെ കിരീടം നേടാനുള്ള സുവർണാവസരം ചെന്നൈയിനോട് നഷ്ടപ്പെട്ടതിന്റെ പ്രതികാരം ഇപ്പോഴും ബെംഗളൂരു ആരാധകരുടെ മനസ്സിലുണ്ട്. മികുവും ഛേത്രിയും അടങ്ങുന്ന ആക്രമണ നിര തന്നെയാണ് ബെംഗളൂരു എഫ് സിയുടെ ശക്തി. സീസണിൽ പുതുതായി ടീമിലെത്തിയ ഭൂട്ടാനീസ് താരം ചെഞ്ചോയുടെ സേവനവും ബെംഗളൂരു എഫ്.സിക്ക് മുതൽ കൂട്ടവും. കഴിഞ്ഞ തവണ ബെംഗളൂരുവിനെ ഫൈനലിൽ എത്തിച്ച പരിശീലകൻ ആൽബർട്ട് റോക്ക മാറി അദ്ദേഹത്തിന്റെ സഹ പരിശീലകനായിരുന്ന കാർലെസ് ക്യൂഡ്രാട് ആണ് ഇത്തവണ ബെംഗളൂരു എഫ്.സിയെ ഐ.എസ്.എല്ലിൽ ഇറക്കുന്നത്.

അതെ സമയം ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്താൻ ഇറങ്ങുന്ന ചെന്നൈയിന് ഇത്തവണയും ബെംഗളൂരു ശക്തമായ വെല്ലുവിളി സൃഷ്ട്ടിക്കും. പ്രീ സീസൺ മത്സരങ്ങളിൽ മലേഷ്യയിൽ വെച് നാല് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈയിൻ ബെംഗളൂരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ബെംഗളൂരുവിനെതിരെ പൊരുതി നിൽക്കാനാവു. കിരീടം നേടി കൊടുത്ത ജോൺ ഗ്രിഗറിയെ നില നിർത്തിയെങ്കിലും കഴിഞ്ഞ സീസണിൽ അവരുടെ ടീമിലെ കുന്തമുനയായിരുന്ന ഹെൻറിക് സെറെനോയുടെയും റെനേ മിഹേലിച്ചിന്റെയും അഭാവം അവരുടെ ശക്തി കുറക്കും. ചെന്നൈയിൻ നിരയിൽ പരിക്കേറ്റ ധനപാൽ ഗണേഷിന്റെ സേവനം അവർക്ക് നഷ്ട്ടമാകും. സീസണിന്റെ ആദ്യ പകുതി താരത്തിന് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

അതെ സമയം ബെംഗളുരുവിനെതിരെ മികച്ച റെക്കോഡാണ് ചെന്നൈയിന് ഉള്ളത്. മൂന്ന് മത്സരങ്ങൾ ഇരുവരും കളിച്ചപ്പോൾ രണ്ടു തവണയും വിജയം ചെന്നൈയിനിന്റെ കൂടെയായിരുന്നു. ഒരു മത്സരം മാത്രമാണ് ബെംഗളൂരു എഫ്.സി ജയിച്ചത്.

സ്റ്റുറിഡ്ജ് മാജിക്കിൽ ചെൽസിയെ സമനിലയിൽ തളച്ച് ലിവർപൂൾ

മത്സരത്തിന്റെ ഭൂരിഭാഗവും മത്സരത്തിൽ ലീഡ് നേടിയിട്ടും സ്റ്റുറിഡ്ജിന്റെ മാജിക് ഗോളിൽ ചെൽസിയെ സമനിലയിൽ തളച്ച് ലിവർപൂൾ. മത്സരത്തിന്റെ ഭൂരിഭാഗവും ലീഡ് ചെൽസിക്കായിരുന്നെങ്കിലും മത്സരം അവസാനിക്കാൻ  മിനുട്ടുകൾ മാത്രം ശേഷിക്കെ സ്റ്റുറിഡ്ജ് ലിവർപൂളിന് സമനില നേടി കൊടുക്കുകയായിരുന്നു.

ഇരു ടീമുകളുടെയും ആക്രമണ ഫുട്ബോൾ കണ്ട മത്സരത്തിൽ ചെൽസിയാണ് ആദ്യം ഗോൾ നേടിയത്. ഒരു നിമിഷം ലിവർപൂൾ പ്രതിരോധം ഹസാർഡിനെ പ്രതിരോധിക്കാൻ മറന്നപ്പോൾ ലോകോത്തര ഗോളിലൂടെ ഹസാഡ് അലിസണെ മറികടക്കുകയായിരുന്നു. തുടർന്ന് ഇരു ടീമിനും ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ സ്റ്റുറിഡ്ജ് ചെൽസിയുടെ ഹൃദയം തകർത്ത ഗോൾ നേടിയത്. പെനാൽറ്റി ബോക്സിനു പുറത്തുനിന്ന് സ്റ്റുറിഡ്ജ് എടുത്ത ഷോട്ട് ചെൽസി ഗോൾ കീപ്പർക്ക് യാതൊരു അവസരവും നൽകാതെ ഗോളകുകയായിരുന്നു.  മത്സരം സമനിലയിലായതോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ലിവർപൂൾ രണ്ടാമതും ചെൽസി മൂന്നാമതുമാണ്.

 

ന്യൂ കാസിലിന്റെ കഷ്ട്ട കാലം തീരുന്നില്ല, ഇത്തവണ തോറ്റത് ലെസ്റ്ററിനോട്

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. സീസണിലെ ആദ്യ ജയം തേടി സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ ന്യൂ കാസിലിനെ ലെസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഇതോടെ അവസാനം കളിച്ച 6 മത്സരങ്ങളിൽ 4 മത്സരങ്ങളും തോറ്റ ന്യൂ കാസിലിന്റെ നില പരുങ്ങലിലായി.

ലെസ്റ്ററിനു വേണ്ടി ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ജാമി വാർഡിയും രണ്ടാം പകുതിയിൽ ഹാരി മഗ്വയറുമാണ്‌ ഗോളുകൾ നേടിയത്. ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്ത് എത്താനും ലെസ്റ്റർ സിറ്റിക്കായി. അതെ സമയം തോൽവിയോടെ ന്യൂ കേസിൽ ലീഗിൽ 18ആം സ്ഥാനത്താണ്.

രണ്ടാം പകുതിയിലെ ഗോളുകളിൽ ഫുൾഹാമിനെ മറികടന്ന് എവർട്ടൺ

രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ പിൻബലത്തിൽ ഫുൾഹാമിനെ മറികടന്ന് എവർട്ടൺ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തിയ എവർട്ടൺ മത്സരം അനായാസം സ്വന്തമാക്കുകയായിരുന്നു.  രണ്ടു ഗോൾ നേടി സിഗേഴ്സൺ കളം നിറഞ്ഞു കളിച്ചപ്പോൾ ടോസുൺ ആണ് മൂന്നാമത്തെ ഗോൾ നേടിയത്.

സംഭവ ബഹുലമായ രണ്ടാം പകുതിയിൽ എവർട്ടൺ ലഭിച്ച പെനാൽറ്റി സിഗേഴ്സൺ നഷ്ട്ടപെടുത്തിയെങ്കിലും അധികം താമസിയാതെ  സിഗേഴ്സൺ എവർട്ടണിന്റെ ആദ്യ ഗോൾ നേടി. എവർട്ടൺ താരം ലെവിനെ ഒഡോയ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയാണ് സിഗേഴ്സൺ നഷ്ടപ്പെടുത്തിയത്. തുടർന്നാണ് സിഗേഴ്സൺ ആദ്യ ഗോൾ നേടിയത്.

ഒരു ഗോൾ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച എവർട്ടൺ രണ്ടാമത്തെ ഗോളും നേടി. ഇത്തവണ ടോസുൺ ആണ് ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സിഗേഴ്സൺ തന്റെ രണ്ടാമത്തെ ഗോളും എവർട്ടണിന്റെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ജയം സ്വന്തമാക്കി.

വിജയ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ബ്രൈട്ടനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് സിറ്റി പ്രീമിയർ ലീഗിൽ വിജയകുതിപ്പ്  തുടരുന്നു. പ്രീമിയർ ലീഗിൽ ഇതുവരെ പരാജയമറിയാത്ത സിറ്റി മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സ്റ്റെർലിംഗും അഗ്വേറോയുമാണ് ഗോളുകൾ നേടിയത്.

സിറ്റിക്ക് വേണ്ടി സ്റ്റെർലിങ് ആണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 29മത്തെ മിനുട്ടിൽ ബെർണാർഡോ സിൽവയും അഗ്വേറോയും സനെയും ചേർന്ന് നടത്തിയ ആക്രമണത്തിന് ഒടുവിൽ സ്റ്റെർലിങ് ഗോൾ നേടുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് അഗ്വേറോയുടെ മികച്ചൊരു ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് വർദ്ധിപ്പിച്ചത്. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി കുതിച്ച അഗ്വേറോ സ്റ്റെർലിങ്ങിന്റെ സഹായത്തോടെ ഗോൾ നേടുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, പ്രശാന്ത് ആദ്യ മത്സരങ്ങൾക്ക് ഉണ്ടാവില്ല

ഐ.എസ്.എൽ തുടങ്ങുന്നതിനു മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി. ഈ കഴിഞ്ഞ പ്രീ സീസണിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന പ്രശാന്തിന്‌ പരിക്ക് മൂലം ഇന്നത്തെ മത്സരം നഷ്ട്ടമാകും. താരത്തിന് എത്ര മത്സരം നഷ്ടമാവുമെന്ന് ഉറപ്പില്ലെങ്കിലും ചുരുങ്ങിയത് രണ്ട് മത്സരങ്ങൾ എങ്കിലും നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

യാരിസ് ലാ ലീഗ വേൾഡ് ടൂർണൻമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയ ഗോളിന് തോറ്റിരുന്നെങ്കിലും ആ കളികളിൽ പ്രശാന്തിന്റെ പ്രകടനം ആരാധകരുടെ മനം കവർന്നിരുന്നു. പ്രീ സീസൺ മത്സരങ്ങൾക്കിടയിലാണ് താരത്തിന് പരിക്കേറ്റത്.

വിലക്ക് മൂലം പ്രതിരോധ താരം അനസ് എടത്തൊടികക്കും ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ കളിക്കാൻ കഴിയില്ല. വിദേശ പ്രതിരോധ താരം സിറിൽ കാലിക്കും പരിക്ക് മൂലം ഇന്നത്തെ മത്സരം നഷ്ടമായേക്കും.

മോഹൻ ബഗാനെ ഗോളിൽ മുക്കി ബാഴ്‌സലോണ ലെജന്റ്സ്

ബാഴ്‌സലോണ ലെജന്റ്സും മോഹൻ ബഗാൻ  ലെജന്റ്സും തമ്മിലുള്ള മത്സരത്തിൽ ബാഴ്‌സലോണക്ക് ഏകപക്ഷീയ ജയം. ഏകപക്ഷീയമായ 6 ഗോളുകൾക്കാണ് ബാഴ്‌സലോണ മോഹൻ ബഗാനെ തോൽപ്പിച്ചത്.

ബാഴ്‌സലോണക്ക് വേണ്ടി മുൻ അർജന്റീന താരം ഹാവിയർ സാവിയോളയാണ് ഗോളടി തുടങ്ങിയത്. 2004ൽ അർജന്റീനക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടുകയും 2006 ലോകകപ്പിൽ മെസ്സിക്കൊപ്പം കളിച്ച താരവുമാണ് സാവിയോള. ആദ്യ പകുതി തീരുന്നതിനു മുൻപ് തന്നെ ബാഴ്‌സലോണക്ക് വേണ്ടി റോജർ ഗാർസിയയും ലാൻഡിയും ഗോളുകൾ നേടി.

ആദ്യ പകുതി അവസാനിക്കുമ്പോൾ ബാഴ്‌സലോണ 3-0ന് മുൻപിലായിരുന്നു.  തുടർന്ന് രണ്ടാം പകുതിയിലും ഗോളടി തുടർന്ന ബാഴ്‌സലോണ ജാരി ലിറ്റമനെനിന്റെ ഇരട്ട ഗോളുകളും ഇഞ്ചുറി ടൈമിൽ  ജോഫ്രി മാറ്റിയുവിന്റെ ഗോളിലും മോഹൻ ബഗാനെ തോൽപിക്കുകയായിരുന്നു.

ബ്രസീലിനെതിരെ പ്രമുഖരില്ലാതെ അർജന്റീന

ബ്രസീലിനെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു. നേരത്തെ ദേശീയ ടീമിലേക്ക് ഇപ്പോൾ തിരിച്ചുവരില്ലെന്ന് പറഞ്ഞ മെസ്സിയില്ലാതെയാണ് പരിശീലകൻ ലിയോണൽ സ്കെലോണി ടീമിനെ പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് അഗ്വേറോയും ഗോൺസാലോ ഹിഗ്വയിനും ടീമിൽ ഇടം നേടിയിട്ടില്ല. വാട്ഫോർഡ് താരം റോബർട്ടോ പെരേര ടീമിൽ ഇടം നേടിയപ്പോൾ ടോട്ടൻഹാം താരം എറിക് ലാമേലക്ക് ടീമിൽ ഇടം കണ്ടെത്താനായില്ല.

യുവ താരങ്ങളായ ലൗറ്ററോ മാർട്ടീനസും ജിയോവാണി സിമിയോണിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. അർജന്റീന ദേശീയ ലീഗിൽ കളിക്കുന്ന 8 താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്ക് മൂലം ലോകകപ്പ് നഷ്ട്ടമായ സെർജിയോ റോമെറോ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ഓട്ടമെന്റി, ക്രിസ്ത്യൻ പാവോൺ, ഇക്കരടി, ദിബാല എന്നി പ്രമുഖരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബ്രസീലിനെ കൂടാതെ ഇറാഖുമായാണ് അർജന്റീനയുടെ മത്സരം. ഒക്ടോബർ 11ന് ഇറാഖിനെതിരെയും ഒക്ടോബർ 16ന് ബ്രസീലിനു എതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ.

എ.എഫ്.സി ലൈസൻസ് എടുക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

പുതിയ സീസൺ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഐ.എസ്.എൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള നാഷണൽ ലൈസൻസും എ.എഫ്.സി കപ്പിൽ പങ്കെടുക്കാനുള്ള ലൈസൻസും കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല. എ.എഫ്.സി ലൈസൻസും നാഷണൽ ലൈസൻസും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഇല്ലാത്തതു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് നിഷേധിച്ചത്. അതെ സമയം ബെംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്. സി എന്നിവർക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മുംബൈ സിറ്റി, പൂനെ സിറ്റി, ഡൽഹി ഡൈനാമോസ്, ജാംഷഡ്‌പൂർ എഫ് സി എന്നിവർക്കും എ.എഫ്.സി ലൈസൻസ് ലഭിച്ചിട്ടില്ല. ഐ.എസ്.എല്ലിൽ പങ്കെടുക്കാൻ നാഷണൽ ലൈസൻസ് വേണമെങ്കിലും കാരണം ബോധിപ്പിച്ച് വീണ്ടും അപേക്ഷ സമർപ്പിച്ച് ഒപ്പം പിഴയും അടച്ച് ടീമുകൾക്ക് ഐ.എസ്.എല്ലിൽ പങ്കെടുക്കാം. ബെംഗളൂരു എഫ്.സിക്കും ചെന്നൈയിനും പുറമെ എഫ്.സി ഗോവക്കും എ.ടി.കെക്കും നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനും ലൈസൻസ് ലഭിച്ചിട്ടുണ്ട്.

ധീരജിനു ടീമിൽ സ്ഥാനം ഉറപ്പില്ലെന്ന് ഡേവിഡ് ജെയിംസ്

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഗോൾ കീപ്പർ ആയിരുന്ന ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ സ്ഥാനം ഉറപ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ധീരജ്  മികച്ച ഗോൾ കീപ്പറാണെന്നും എന്നാൽ മറ്റുള്ളവരെ പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ താരത്തിന് ടീമിൽ അവസരം നേടാനാവു എന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കനെ മാതൃകയാക്കണമെന്നും ജെയിംസ് പറഞ്ഞു.

ഈ സീസണിൽ ആണ് ധീരജിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ധീരജിനെ കൂടാതെ മലയാളിയായ സുജിത്തിനെയും നവീൻ കുമാറിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. നാളെ എ.ടി.കെക്കെതിരെ ധീരജ് സിങ് തന്നെയാവും വല കാക്കുകയെന്നാണ് കരുതപ്പെടുന്നത്. അതെ സമയം മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ നവീൻ കുമാറിന് അവസരം നൽകുമെന്നാണ് ഡേവിഡ് ജെയിംസ് സൂചിപ്പിച്ചത്.

 

ഭാവിയിലേക്കുള്ള ടീം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെതെന്ന് ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ഭാവിയിലേക്കുള്ള ടീം ആണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെയെ നേരിടാനിരിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികരണം.

“ഈ വർഷവും വരും വർഷങ്ങളിലും ഐ.എസ്.എൽ ജയിക്കാൻ സാധ്യതയുള്ള ടീമാണ് പടുത്തുയർത്തുന്നത്. ഐ.എസ്.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെത്”. ഡേവിഡ് ജെയിംസ് പറഞ്ഞു. ജയിക്കുക എന്നതിലുപരി സീസൺ മികച്ച രീതിയിൽ തുടങ്ങുക എന്നതാണ് നാളത്തെ മത്സരത്തിൽ താൻ പ്രതീക്ഷിക്കുന്നതെന്നും ജെയിംസ് പറഞ്ഞു.

സന്ദേശ് ജിങ്കനെ പ്രകീർത്തിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിൽ കൂടുതൽ പേർ സന്ദേശ് ജിങ്കനെ മാതൃകയാക്കണമെന്നും പറഞ്ഞു.

Exit mobile version