സൗരാഷ്ട്രയുടെ രഞ്ജി ട്രോഫി ടീമിൽ പൂജാരയും

സൗരാഷ്ട്രയുടെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള ടീമിൽ ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാരയും. ഡിസംബർ 9ന് തുടങ്ങുന്ന സൗരാഷ്ട്രയുടെ 16 അംഗ രഞ്ജി ടീമിലാണ് പൂജാര ഇടം നേടിയത്. ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കടാണ് സൗരാഷ്ട്ര ക്യാപ്റ്റൻ.

അടുത്ത രണ്ട് മാസത്തേക്ക് ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങൾ ഒന്നും ഇല്ലാത്തതാണ് താരം രഞ്ജി ട്രോഫി കളിക്കാൻ കാരണം. അടുത്ത വർഷം ഫെബ്രുവരി അവസാനമാണ് ഇന്ത്യഇനി ടെസ്റ്റ് മത്സരങ്ങൾ കളിക്കുക. ന്യൂസിലാൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ സൗരാഷ്ട്ര രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ്.

Team: Jaydev Unadkat (Captain), Cheteshwar Pujara, Sheldon Jackson, Arpit Vasavada, Dharmendrasinh Jadeja, Kamlesh Makwana, Snell Patel, Chirag Jani, Harvik Desai, Prerak Mankad, Avi Barot, Vishvaraj Jadeja, Kushang Patel, Chetan Sakariya, Divyaraj Chauhan and Jay Chauhan.

അണ്ടർ 19 ലോകകപ്പിന് നസീം ഷായും

ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാന് വേണ്ടി ടെസ്റ്റിൽ 16ആം വയസ്സിൽ അരങ്ങേറ്റം നടത്തിയ നസീം ഷാ അടുത്ത അണ്ടർ 19 ലോകകപ്പിൽ കളിക്കുമെന്ന് പരിശീലകൻ. പാകിസ്ഥാൻ യുവ ടീം പരിശീലകൻ ഇജാസ് അഹമ്മദാണ് നസീം ഷാ അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി കളിക്കുമെന്ന് പ്രഖ്യാപിച്ചത്.

സെലക്ടർമാരോടും പാകിസ്ഥാൻ ബൗളിംഗ് പരിശീലകൻ വാഖാർ യൂനിസിനോടും താരത്തെ അണ്ടർ 19 ലോകകപ്പിന് വേണ്ടി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇജാസ് അഹമ്മദ് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച നസീം ഷാ മത്സരത്തിൽ ഒരു വിക്കറ്റും നേടിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

മിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക

മുൻ പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക. രണ്ടു വർഷത്തേക്കാണ് ആർതറെ പരിശീലകനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. പാകിസ്ഥാൻ പരമ്പരക്ക് തൊട്ടുമുൻപാണ് പരിശീലകനായി മിക്കി ആർതറെ പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ ലോകകപ്പിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്നാണ് പാകിസ്ഥാൻ പരിശീലകനായിരുന്ന മിക്കി ആർതറുടെ സ്ഥാനം തെറിച്ചത്.

ആർതറിനെ കൂടാതെ മുൻ സിംബാബ്‌വെ ബാറ്റ്സ്മാൻ ഗ്രാൻഡ് ഫ്ളവറിനെ ബാറ്റിംഗ് പരിശീലകനായും ഡേവിഡ് സാകേറിനെ ബൗളിംഗ് പരിശീലകനായും ഷെയ്ൻ മക്ഡെർമോട്ടിനെ ഫീൽഡിങ് പരിശീലകനാണ് നിയമിച്ചിട്ടുണ്ട്. മിക്കി ആർതറുടെ കൂടെ പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നു ഗ്രാൻഡ് ഫ്‌ളവർ. അതെ സമയം ഗ്രാന്റ് ഫ്‌ളവർ ടെസ്റ്റ് മത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാവില്ല.

ഓസ്ട്രേലിയയിൽ നേടിയ റൺസുകൾ ആത്മവിശ്വാസം നൽകുമെന്ന് ബാബർ അസം

ഓസ്ട്രേലിയൻ പിച്ചുകളിൽ നേടിയ റൺസുകൾ തനിക്ക് ആത്മവിശ്വാസം നൽകുമെന്ന് പാകിസ്ഥാൻ താരം ബാബർ അസം. ഓസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ പാകിസ്ഥാൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ബാബർ അസം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസ്‌ട്രേലിയൻ നിരയിൽ മികച്ച ബൗളർമാർ ഉണ്ടെന്നും മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ജോഷ് ഹസൽവുഡ് എന്നീ ബൗളർമാർക്കെതിരെ റൺസ് നേടുമ്പോൾ ഒരുപാട് ആത്മവിശ്വാസം ലഭിക്കുമെന്നും അസം പറഞ്ഞു.

രണ്ട് ടെസ്റ്റിൽ നിന്ന് 210 റൺസ് നേടിയ ബാബർ അസം തന്നെയാണ് പരമ്പരയിൽ പാകിസ്ഥാന്റെ ടോപ് സ്കോററും. മൂന്ന് വർഷം മുൻപ് ഓസ്‌ട്രേലിയയിൽ വന്നപ്പോൾ തനിക്ക് ഇത്ര അനുഭവസമ്പത്ത് ഉണ്ടായിരുന്നില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചാണ് തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതെന്നും അസം പറഞ്ഞു. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരോട് തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും താൻ കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചതെന്നും ബാബർ അസം പറഞ്ഞു.

ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് മികച്ചത്, പക്ഷേ സ്പിന്നർമാർ ഓസ്ട്രേലിയയെക്കാൾ മികച്ചതല്ലെന്ന് പോണ്ടിങ്

ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വളരെ മികച്ചതാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. അതെ സമയം ഇന്ത്യൻ സ്പിൻ നിര ഓസ്ട്രേലിയയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഷ്ട്ടപെടുമെന്നും റിക്കി പോണ്ടിങ് പറഞ്ഞു. ഓസ്ട്രേലിയയിൽ ഓസ്ട്രേലിയ ഇന്ത്യൻ ബൗളിംഗ് നിരയെക്കാൾ മികച്ചതാണെന്നും പോണ്ടിങ് പറഞ്ഞു.

രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും മികച്ച താരങ്ങൾ ആണെന്നും എന്നാൽ അവർ ഓസ്ട്രേലിയയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പാടുപെടുമെന്നും പോണ്ടിങ് പറഞ്ഞു.  ഓസ്‌ട്രേലിയൻ സ്പിന്നർ നാഥാൻ ലിയോൺ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ താരങ്ങളേക്കാൾ മികച്ച റെക്കോർഡ് ഉണ്ടെന്നും പോണ്ടിങ് പറഞ്ഞു.

വ്യത്യസ്‍തയുള്ള ബൗളിംഗ് നിരയുള്ളത് ഓസ്‌ട്രേലിയക്ക് മറ്റു ടീമുകളെക്കാൾ കൂടുതൽ ജയാ സാധ്യത നൽകുന്നുവെന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു. പാകിസ്ഥാനെതിരെയുള്ള പരമ്പര 2-0ന് ജയിച്ച് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരുന്നു.

വിവാദങ്ങൾക്ക് അവസാനം, ബി.പി.എല്ലിൽ ക്രിസ് ഗെയ്‌ൽ കളിക്കും

വിവാദങ്ങൾക്ക് അവസാനിപ്പിച്ച് കൊണ്ട് അടുത്ത സീസണിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ക്രിസ് ഗെയ്ൽ കളിക്കും. ബംഗ്ലാദേശ് പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിലാവും ക്രിസ് ബംഗ്ളദേശ് പ്രീമിയർ ലീഗ് ടീമായ ചാറ്റോഗ്രാം ചലഞ്ചേഴ്‌സിന് വേണ്ടി കളിക്കുക.

നേരത്തെ ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുക്കുകയാണെന്ന് പറഞ്ഞ് ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പരമ്പരയിൽ നിന്നും ബിഗ് ബാഷ് ലീഗിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു. തുടർന്ന് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഡ്രാഫ്റ്റിൽ താൻ എങ്ങനെ എത്തിയെന്ന് തനിക്ക് അറിയില്ലെന്നും താരം അറിയിച്ചിരുന്നു.

തുടർന്ന് ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് ഉടമകൾ ക്രിസ് ഗെയ്ൽ ടീമിന് വേണ്ടി കളിച്ചില്ലെങ്കിൽ താരത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം താരം ടീമിന് വേണ്ടി ഈ സീസണിൽ കളത്തിലിറങ്ങും. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി ഉണ്ടെന്നും താരം പൂർണമായും ഫിറ്റ് ആവാൻ സമയമെടുക്കുമെന്നും ടീം മാനേജിങ് ഡയറക്ടർ കെ.എം രിഫാറ്റുസമാൻ പറഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിൽ താരം പൂർണമായും ഫിറ്റ് ആവില്ലെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ താരം കളിക്കുമെന്നും മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.

പ്രായത്തിൽ തട്ടിപ്പ്, ഡൽഹി താരത്തിന് രണ്ട് സീസൺ വിലക്കേർപ്പെടുത്തി ബി.സി.സി.ഐ

പ്രായത്തിൽ തട്ടിപ്പ് നടത്തിയ ഡൽഹി താരം പ്രിൻസ് യാദവിന് രണ്ട് സീസൺ വിലക്കേർപ്പെടുത്തി ബി.സി.സി.ഐ. ഇതോടെ അടുത്ത രണ്ട് സീസണിൽ പ്രിൻസ് യാദവിന് ആഭ്യന്തര മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. അണ്ടർ 19 മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടി പ്രായത്തിൽ തട്ടിപ് നടത്തിയതാണ് താരത്തിന് വിനയായത്. വിലക്ക് കാലാവധിക്ക് ശേഷം താരത്തിന് സീനിയർ ക്രിക്കറ്റിൽ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളു.

ഇതോടെ 2020-21, 2021-22 സീസണിൽ താരത്തിന് കളിക്കാനാവില്ല. 2001 ഡിസംബർ 12 തന്റെ ജന്മദിനമായിട്ടുള്ള സർട്ടിഫിക്കറ്റാണ് താരം സമർപ്പിച്ചത്. എന്നാൽ താരത്തിന്റെ യഥാർത്ഥ ജന്മദിനം 1996 ജൂൺ 10 ആയിരുന്നു.  ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത താരമായ പ്രിൻസ് യാദവിനെതിരെ പരാതി ലഭിക്കുകയും അത് അന്വേഷിച്ച ബി.സി.സി.ഐ താരം പ്രായത്തിൽ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് താരത്തെ വിലക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്.

എഫ്.എ കപ്പ് ഫിക്‌സചറുകളായി, വമ്പൻ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി

വമ്പൻ പോരാട്ടങ്ങളുമായി എഫ്.എ കപ്പിന്റെ മൂന്നാം റൗണ്ട് ഫിക്‌സചറുകൾ പുറത്തുവിട്ടു. പുറത്തുവിട്ട ഫിക്‌സചറുകളിൽ പ്രീമിയർ ലീഗ് ടീമുകളുടെ പോരാട്ടമായ ലിവർപൂൾ – എവർട്ടൺ പോരാട്ടമാവും എല്ലാവരും ഉറ്റുനോക്കുന്ന പോരാട്ടം. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ചാണ് പോരാട്ടം.

കൂടാതെ ലീഗിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് അട്ടിമറി വീരന്മാരായ വോൾവ്‌സ് ആണ് എതിരാളികൾ. വോൾവ്‌സിന്റെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.  കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ലീഗ് 2 ടീമായ പോർട്ട് വെയ്ൽ ആണ്.

ആഴ്‌സണലിന്റെ എതിരാളികൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തുള്ള ലീഡ്സ് യുണൈറ്റഡും ടോട്ടൻഹാമിന്റെ എതിരാളികൾ മിഡിൽസ്ബ്രോയാണ്. മറ്റൊരു പ്രീമിയർ ലീഗ് ടീമായ ചെൽസിയുടെ എതിരാളികൾ നോട്ടിങ്ഹാം ഫോറസ്റ്റാണ്. പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുന്ന ലെസ്റ്റർ സിറ്റിയുടെ എതിരാളികൾ വിഗൻ അത്ലെറ്റിക്കാണ്.

Leicester City v Wigan Athletic

QPR v Swansea City

Fulham v Aston Villa

Chelsea v Nottingham Forest

Wolves v Manchester United

Charlton Athletic v West Brom

Rochdale or Boston United v Newcastle United

Cardiff City v Forest Green Rovers or Carlisle United

Oxford United v Exeter City or Hartlepool United

Sheffield United v AFC Fylde

Southampton v Huddersfield Town

Liverpool v Everton

Bristol City v Shrewsbury Town

Bournemouth v Luton Town

Brighton v Sheffield Wednesday

Bristol Rovers or Plymouth Argyle v Coventry City or Ipswich Town

Eastleigh or Crewe Alexandra v Barnsley

Manchester City v Port Vale

Middlesbrough v Tottenham

Reading v Blackpool

Watford v Tranmere Rovers

Preston v Norwich City

Millwall v Newport County

Crystal Palace v Derby County

Solihull Moors or Rotherham United v Hull City

Brentford v Stoke City

Fleetwood Town v Portsmouth

Arsenal v Leeds United

Gillingham v West Ham United

Burton Albion v Northampton Town

Burnley v Peterborough United

Birmingham City v Blackburn Rovers

ഇന്നിംഗ്സ് ജയം, പാകിസ്ഥാനെ വീണ്ടും നാണം കെടുത്തി ഓസ്ട്രേലിയ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് ഇന്നിംഗ്സ് തോൽവി. ഒരു ഇന്നിങ്സിനും 48 റൺസിനുമാണ് ഓസ്ട്രേലിയ പാകിസ്ഥാനെ തോൽപ്പിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലും ഓസ്ട്രേലിയ പാക്കിസ്ഥാനെ ഇന്നിങ്സിന് തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2-0ന് തുത്തുവാരാനും ഓസ്‌ട്രേലിയ്ക്കായി.

ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ നേടിയ 589 റൺസ് എന്ന കൂറ്റൻ സ്കോറിന് മറുപടിയായി പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 302 റൺസിനും രണ്ടാം ഇന്നിങ്സിൽ 239 റൺസിനും ഓൾ ഔട്ട് ആവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ട്രിപ്പിൾ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെ പ്രകടനമാണ് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത്.

തുടർന്ന് ആദ്യ ഇന്നിഗ്‌സിൽ യാസിർ ഷാ സെഞ്ചുറി നേടിയെങ്കിലും 97 റൺസ് എടുത്ത ബാബർ അസമിനൊഴികെ ആരും ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയെ പരീക്ഷിച്ചില്ല. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ഇറങ്ങിയ പാകിസ്ഥാൻ ഓസ്‌ട്രേലിയൻ ബൗളിങ്ങിന് മുൻപിൽ പൊരുതാൻ പോലും ശ്രമിക്കാതെ കീഴടങ്ങുകയായിരുന്നു.

68 റൺസ് എടുത്ത ഷാൻ മസൂദും 57 റൺസ് എടുത്ത അസദ് ഷഫീഖും മാത്രമാണ് കുറച്ചെങ്കിലും ചെറുത്തുനിന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി നാഥാൻ ലിയോൺ അഞ്ച് വിക്കറ്റും ഹസൽവുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി.

കളിക്കാൻ അവസരം കിട്ടിയാൽ ബാഴ്‌സലോണ വിടില്ലെന്ന് റാകിറ്റിച്ച്

ബാഴ്‌സലോണയിൽ സ്ഥിരമായി കളിക്കാൻ പറ്റിയാൽ ക്ലബ് വിടില്ലെന്ന് ബാഴ്‌സലോണ താരം ഇവാൻ റാക്കിറ്റിച്. തനിക്ക് കൂടുതൽ സമയം കളിക്കണമെന്നും ലാ ലീഗ വമ്പന്മാരായ ബാഴ്‌സലോണയുടെ കൂടെ കളിക്കുന്നതിനേക്കാൾ മികച്ച സ്ഥലം വേറെയില്ലെന്നും താരം പറഞ്ഞു.

തനിക്ക് ഇപ്പോൾ ബാഴ്‌സലോണയിലെ സാഹചര്യങ്ങൾ മനസ്സിലാവുന്നില്ലെന്നും താനിക്ക് സ്ഥിരമായി കളിക്കാൻ സാധിക്കുകയായണെങ്കിൽ ബാഴ്‌സലോണയിലേക്കാൾ മികച്ച ടീം വേറെയില്ലെന്നും റാകിറ്റിച് പറഞ്ഞു. നേരത്തെ ബാഴ്‌സലോണ തന്റെ കാലിൽ നിന്ന് പന്ത് എടുത്തുകളഞ്ഞുവെന്ന് താരം പറഞ്ഞിരുന്നു.

ഈ സീസണിൽ ബാഴ്‌സലോണ ടീമിൽ റാകിറ്റിച്ചേന് അവസരങ്ങൾ വളരെ കുറവായിരുന്നു. ഈ സീസണിൽ രണ്ട് ലീഗ് മത്സരങ്ങളിൽ മാത്രമാണ് റാകിറ്റിച്ചിന് ആദ്യ ഇലവനിൽ കളിക്കാൻ ലഭിച്ചത്. ഇതോടെ താരം ടീം വിടുമെന്ന വാർത്തകളും വന്നിരുന്നു. കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ റാകിറ്റിച്ചിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വേൾഡ് XI – ഏഷ്യൻ XI മത്സരം

അഹമ്മദാബാദിൽ പണികഴിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വേൾഡ് ഇലവൻ – ഏഷ്യൻ ഇലവൻ മത്സരം സംഘടിപ്പിക്കാൻ ബി.സി.സി.ഐ. 700 കോടി മുടക്കി പണികഴിപ്പിക്കുന്ന അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം അടുത്ത മാർച്ചിൽ പണി തീർന്ന് ഉദ്ഘാടനം ചെയ്യപെടുമെന്നാണ് കരുതുന്നത്. 2017 ജനുവരിയിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം തുടങ്ങിയത്.

ഒരു ലക്ഷത്തിൽ അധികം കാണികളെ ഉൾകൊള്ളാൻ കഴിയുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനേക്കാൾ കാണികളെ ഉൾകൊള്ളാൻ കഴിയും. മത്സരത്തിന് ഐ.സി.സിയുടെ അംഗീകാരം ലഭിക്കാൻ വേണ്ടി ശ്രമം തുടങ്ങുമെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപെടുമെന്നാണ് കരുതപ്പെടുന്നത്

സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ വാതുവെപ്പുകാർ താരത്തെ സമീപിച്ചെന്ന് ഗാംഗുലി

സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ഒരു താരത്തെ വാതുവെപ്പുക്കാർ സമീപിച്ചുവെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. അതെ സമയം താരത്തെ വാതുവെപ്പുക്കാർ സമീപിച്ചത് താരം ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചുവെന്നും ഗാംഗുലി അറിയിച്ചു.

എന്നാൽ താരത്തിന്റെ പേര് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിട്ടില്ല. ഈ അടുത്തിടെ കർണാടക പ്രീമിയർ ലീഗിലും തമിഴ്നാട് പ്രീമിയർ ലീഗിലും വാതുവെപ്പ് നടന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കർണാടക പ്രീമിയർ ലീഗ് വാതുവെപ്പ് വിവാദത്തിൽ പോലീസ് കെ.പി.എൽ താരങ്ങളെ അറസ്റ്റ് ചെയുകയും ചെയ്തിരുന്നു.

വാതുവെപ്പുക്കാർ താരങ്ങളെ സമീപിക്കുന്നതല്ല പ്രശ്നമെന്നും വാതുവെപ്പുക്കാർ സമീപിച്ചതിന് ശേഷം താരങ്ങൾ എന്ത് ചെയ്യുന്നു എന്നതാണ് പ്രശ്നമെന്നും ഗാംഗുലി പറഞ്ഞു. വാതുവെപ്പുക്കാർ സമീപിച്ചതുകൊണ്ട് മാത്രം ടൂർണമെന്റുകൾ നിർത്തലാക്കുന്നത് ബി.സി.സി.ഐക്ക് എളുപ്പമല്ലെന്നും ഗാംഗുലി പറഞ്ഞു.

Exit mobile version