രഞ്ജിയിൽ ട്രോഫിയിൽ ചരിത്രം രചിച്ച് വസീം ജാഫർ

രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ന് ആന്ധ്ര പ്രാദേശിനെതിരെ വിദർഭക്ക് വേണ്ടി കളിക്കാനിറങ്ങിയ വസീം ജാഫർ രഞ്ജിയിൽ തന്റെ 150മത്തെ മത്സരത്തിനാണ് ഇറങ്ങിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഇതുവരെ ആരും 150 മത്സരങ്ങൾ കളിച്ചിട്ടില്ല.

145 മത്സരങ്ങൾ കളിച്ച ദേവേന്ദ്ര ബുണ്ഡേലയും 136 മത്സരങ്ങൾ കളിച്ച അമോൽ മസുംദാറുമാണ് വസീം ജാഫറിന് പിറകിലുള്ളത്. 1996-97 സീസണിലാണ് വസീം ജാഫർ ആദ്യമായി രഞ്ജി ട്രോഫിയിൽ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ 40 സെഞ്ചുറികൾ നേടിയ വസീം ജാഫർ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമായും മാറിയിരുന്നു. കഴിഞ്ഞ വർഷം രഞ്ജിയിൽ 11000 റൺസ് തികച്ച വസീം ജാഫർ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്.

ഇന്ത്യക്ക് വേണ്ടി 31 ടെസ്റ്റുകളും രണ്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് വസീം ജാഫർ. ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി 1944 റൺസ് നേടിയ വസീം ജാഫർ 5 സെഞ്ചുറികളും നേടിയിട്ടുണ്ട്. പാകിസ്ഥാനെതിരെയും വെസ്റ്റിൻഡീസിനെതിരെയും ഡബിൾ സെഞ്ചുറിയും വസീം ജാഫർ നേടിയിട്ടുണ്ട്.

കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റ് ഫിക്സ്ചറുകളായി

കൊടുവള്ളി ഫുട്ബോൾ അസ്സോസിയേഷൻ ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടത്തുന്ന രണ്ടാമത് ഓൾ കേരള ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള ഫിക്സ്ചറുകൾ പുറത്തുവിട്ടു. ഡിസംബർ 13ന് ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. അൽ സാദിലെ സുഹൈം ടവറിൽ നടന്ന ചടങ്ങിൽ ഒഫീഷ്യൽ ജേഴ്സി പ്രകാശനവും നടന്നു. പി.സി ശരീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിയാലി ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെ.എം.സി.സി സംസ്ഥാന സ്പോർട്സ് വിങ് ചെയർമാൻ സിദ്ധീഖ് വാഴക്കാട്, ജനറൽ കൺവീനർ സലാം നാലകത്ത് എന്നിവർ ചേർന്ന് ജേഴ്സി പ്രകാശനം ചെയ്തു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യങ് ചലഞ്ചേഴ്‌സ് വിവ സി.ടി.ടി. ആരാമ്പ്രത്തെ നേരിടും.

റിഷഭ് പന്തിന് കൂടുതൽ സമയം നൽകണമെന്ന് കെവിൻ പീറ്റേഴ്‌സൺ

ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് കൂടുതൽ സമയം നൽകണമെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. റിഷഭ് പന്തിന് തന്റെ പ്രകടനത്തിന്റെ പരിപൂർണതയിൽ എത്താൻ കൂടുതൽ സമയം വേണമെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

റിഷഭ് പന്ത് താരമാണെന്നും താരത്തിന് താരം ഐ.പി.എല്ലിലും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുണ്ടെന്നും അത് താരത്തിന്റെ സ്വപ്നമാണെന്നും പീറ്റേഴ്‌സൺ പറഞ്ഞു. താരത്തെ ചുറ്റിപറ്റി ഒരുപാടു വിമർശനങ്ങൾ വന്നേക്കാമെന്നും എന്നാൽ താരത്തിന് 22 വയസ്സ് മാത്രമേ ആയിട്ടുള്ളുവെന്നത് ഞമ്മൾ എല്ലാവരും ഓർക്കണമെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

ഐ.പി.എല്ലിൽ താൻ താരത്തിന്റെ പ്രകടനം സ്ഥിരമായി കാണാറുണ്ടെന്നും താരം പലപ്പോഴും ഒരേ തെറ്റുകൾ പലതവണ ആവർത്തിക്കാറുണ്ടെന്നും പീറ്റേഴ്‌സൺ പറഞ്ഞു. അത്കൊണ്ടാണ് താരത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതെന്നും പീറ്റേഴ്‌സൺ പറഞ്ഞു. എന്നാൽ അന്ന് താരത്തിന് 22 വയസ്സാണെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും 27-30 കാലഘട്ടത്തിലാണ് ഒരു താരം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

പാകിസ്ഥാൻ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ബൗളർ ലക്മൽ പുറത്ത്

പാക്കിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ബൗളർ സുരംഗ ലക്മൽ പുറത്ത്. ഡെങ്കി പനി മൂലമാണ് താരം പരമ്പരയിൽ നിന്ന് പുറത്തായത്. താരത്തിന് പകരം അസിത ഫെർണാണ്ടോയെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ താരം രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് മുൻപ് മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.

2009ന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. ഡിസംബർ 11ന് റാവൽപിണ്ടിയിൽ വെച്ചാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. കഴിഞ്ഞ ഒക്ടോബറിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിൽ 3 ഏകദിന മത്സരവും മൂന്ന് ടി20 മത്സരവും കളിച്ചിരുന്നു. ക്യാപ്റ്റൻ ദിമുത് കരുണരത്നെ, മലിംഗ തുടങ്ങി പത്തോളം പ്രമുഖർ പര്യടനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ടുനിന്നത്.

Sri Lanka: Dimuth Karunaratne (c), Oshada Fernando, Kusal Mendis, Angelo Mathews, Dinesh Chandimal, Kusal Perera, Lahiru Thirimanne, Dhananjaya de Silva, Niroshan Dickwella, Dilruwan Perera, Lasith Embuldeniya, Lahiru Kumara, Vishwa Fernando, Kasun Rajitha, and Lakshan Sandakan. Substitute player: Asitha Fernando.

സൗദി അറേബ്യയെ ഞെട്ടിച്ച് ബഹ്‌റൈന് ഗൾഫ് കപ്പ് കിരീടം

കരുത്തരായ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബഹ്‌റൈൻ ഗൾഫ് കപ്പ് കിരീടം സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബഹ്‌റൈൻ താരം മുഹമ്മദ് അൽ റുമൈഹി നേടിയ ഗോളിലാണ് സൗദി അറേബ്യ ബഹ്‌റൈന് മുൻപിൽ കിരീടം അടിയറവ് വെച്ചത്. ബഹ്‌റൈന്റെ ആദ്യ ഗൾഫ് കപ്പ് കിരീടം കൂടിയാണ് ഇത്.

ആദ്യ പകുതിയിൽ സൗദി അറേബ്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സൗദി ക്യാപ്റ്റൻ സൽമാൻ അൽ ഫരാഗ് നഷ്ട്ടപെടുത്തിയതാണ് സൗദിക്ക് തിരിച്ചടിയായത്. കഴിഞ്ഞ 6 സീസണിൽ ഇത് നാലാം തവണയാണ് സൗദി അറേബ്യ ഗൾഫ് കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. അവസാനമായി 2004ലാണ് സൗദി അറേബ്യ ഗൾഫ് കപ്പ് കിരീടം ഉയർത്തിയത്.

തിരുവനന്തപുരത്ത് വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുക്കുകയായിരുന്നു. ഇന്റർനാഷണൽ ക്രിക്കറ്റിൽ തന്റെ കന്നി അർദ്ധ സെഞ്ചുറി നേടിയ ശിവം ദുബെയുടെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.

അവസാന ഓവറുകളിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ സമർത്ഥമായി പ്രതിരോധിച്ച വെസ്റ്റിൻഡീസ് ബൗളിംഗ് നിര ഇന്ത്യയെ 170 റൺസിൽ ഒതുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യൻ 200 റൺസിന് അടുത്ത് എത്തുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ പ്രതീക്ഷിച്ച റൺ നേടാൻ ഇന്ത്യക്കായില്ല. ഇന്ത്യക്ക് വേണ്ടി  ശിവം ദുബെ 30 പന്തിൽ 54 റൺസ് എടുത്തപ്പോൾ റിഷഭ് പന്ത് 33 റൺസും വിരാട് കോഹ്‌ലി 19 റൺസുമെടുത്ത് പുറത്തായി. വെസ്റ്റിൻഡീസിന് വേണ്ടി വില്യംസും വാൽഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപം: ഒരാൾ അറസ്റ്റിൽ

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഡെർബി മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ വംശീയാധിക്ഷേപം നടത്തിയ ഒരാളെ മാഞ്ചസ്റ്റർ പോലീസ് അറസ്റ് ചെയ്തു. 41കാരനായ ഒരാളെയാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ് ചെയ്തത്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരെ കാണികൾ പ്ലാസ്റ്റിക് കുപ്പികളും ലൈറ്ററുകളും വലിച്ചെറിയുകയും ചെയ്തിരുന്നു.

കൂടാതെ മാഞ്ചസ്റ്റർ സിറ്റി ആരാധകർക്കിടയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നതിന്റെ വിഡിയോകളും പുറത്തുവന്നിരുന്നു. തുടർന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിൽ മർകസ് റാഷ്‌ഫോർഡും ആന്റണി മാർഷ്യലും നേടിയ ഗോളുകളുടെ പിൻബലത്തിൽ എത്തിഹാദിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് മത്സരം ജയിച്ചിരുന്നു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് സ്മിത്ത്

മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഡയറക്ടർ സ്ഥാനത്ത് എത്തും. സ്മിത്തുമായി പ്രാഥമിക കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്നും അടുത്ത ബുധനാഴ്ചക്ക് മുൻപ് എല്ലാ കാര്യങ്ങളിലും വ്യക്തത വരുമെന്ന് ഗവേർണിംഗ് ബോഡി പ്രസിഡണ്ട് ക്രിസ് നെൻസാനി പറഞ്ഞു.

സ്മിത്തിന്റെ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ ദിവസങ്ങൾക്കുളിൽ പരിഹരിക്കുമെന്നും ക്രിസ് നെൻസാനി പറഞ്ഞു. ഡിസംബർ 26ന് തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ബോക്സിങ് ഡേ പരമ്പരക്ക് മുൻപ് സെല്കഷൻ പാനലിനെയും പരിശീലക സംഘത്തെയും സ്മിത്തിന് നിയമിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസമാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് മേധാവി ദബാംഗ് മോറോ രാജിവെച്ചത്.

ബ്രിസ്‌ബൻ ഹീറ്റ് വനിത ബിഗ് ബാഷ് ജേതാക്കൾ

അഡ്ലെയ്ഡ് സ്‌ട്രൈക്കർസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ബ്രിസ്ബൻ ഹീറ്റ് വനിത ബിഗ് ബാഷ് കിരീടം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കർസ് ഉയർത്തിയ 161 എന്ന ലക്‌ഷ്യം 11 പന്ത് ബാക്കി നിൽക്കെ ബ്രിസ്ബൻ മറികടക്കയുകയായിരുന്നു. പുറത്താവാതെ 45 പന്തിൽ 56 റൺസ് എടുത്ത ബെത് ബൂണിയുടെ പ്രകടനമാണ് ബ്രിസ്ബന് ജയം അനായാസമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് എടുത്തത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ അമാൻഡ വെല്ലിങ്ടന്റെ പ്രകടനമാണ് അഡ്ലെയ്ഡ് സ്കോർ ഉയർത്തിയത്. താരം 33 പന്തിൽ 55 റൺസ് എടുത്താണ് പുറത്തായത്. 20 പന്തിൽ 33 റൺസ് എടുത്ത താഹില മക്ഗ്രാത്തും മികച്ച പ്രകടനം നടത്തി.

തുടർന്ന് ബാറ്റ് ചെയ്ത ബ്രിസ്ബൻ മൂണിയുടെയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സാമി ജോൺസന്റെയും ജെസ്സെ ജോനസ്സന്റെയും ലൗറ ഹാരിസിന്റെയും മികവിൽ ജയം സ്വന്തമാക്കുകയായിരുന്നു. സാമി ജോൺസൻ 11 പന്തിൽ 27 റൺസും ജോനസൻ 28 പന്തിൽ 33 റൺസും ഹാരിസ് 11 പന്തിൽ 19 റൺസുമാണ് എടുത്തത്.

വിവിയൻ റിച്ചാർഡ്സിന് നന്ദി പറഞ്ഞ് വിരാട് കോഹ്‌ലി

വെസ്റ്റിന്ഡീസിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ്. തുടർന്ന് തന്നെ അഭിനന്ദിച്ച റിച്ചാർഡ്സിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നന്ദി അറിയിക്കുകയും ചെയ്തു.

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടി20യിൽ 50 പന്തിൽ 94 റൺസ് നേടിയ വിരാട് കോഹ്‌ലി ഇന്ത്യക്ക് അനായാസം ജയം നേടിത്തന്നിരുന്നു. തുടർന്നാണ് വിരാട് കോഹ്‌ലിയെ പ്രകീർത്തിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടത്. ഇതിനു മറുപടിയായാണ് വിരാട് കോഹ്‌ലി തന്നെ അഭിനന്ദിച്ച റിച്ചാർഡ്സിന് നന്ദി പറഞ്ഞത്.

ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള പരമ്പരയിലെ രണ്ടാമത്തെ ടി20 മത്സരം.

സഞ്ജു സാംസൺ കളിക്കുമോ?, പ്രതീക്ഷയോടെ ആരാധകർ

ഇന്ന് തിരുവനന്തപുരത്ത് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20ക്കായി ഇന്ത്യ ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസൺ കളിക്കുമെന്ന് പ്രതീക്ഷയുമായി മലയാളി ആരാധകർ. ബംഗ്ളദേശിനെതിരായ പരമ്പരയിൽ ടീമിൽ ഉൾപെട്ടിട്ടും ഒരു മത്സരം പോലും കളിക്കാൻ സഞ്ജു സാംസണ് ആയിരുന്നില്ല. വെസ്റ്റിന്ഡീസിനെതിരായ ഒന്നാം ടി20യിലും സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ തിരുവനന്തപുരത്ത് സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ കെ.എൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജുവിന് സ്ഥാനം ലഭിക്കാനുള്ള സാധ്യത വിരളമാണ്. എന്നിരുന്നാലും സഞ്ജുവിന് മലയാളി മണ്ണിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ആദ്യം പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ സഞ്ജു ഇല്ലായിരുന്നെങ്കിലും ഇന്ത്യൻ ഓപണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തുപോയതോടെയാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇംഗ്ലണ്ട് ടീമിൽ ജെയിംസ് ആൻഡേഴ്സണും ബെയർസ്‌റ്റോയും

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണും ജോണി ബെയർസ്റ്റോയും. കഴിഞ്ഞ ആഷസിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയതിന് ശേഷം ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ട് ടീമിൽ കളിച്ചിട്ടില്ല.

ന്യൂസിലാൻഡിനെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയിൽ ജോണി ബെയർസ്റ്റോക്ക് അവസരം ലഭിച്ചിരുന്നില്ല. കൂടാതെ പരിക്കിന്റെ പിടിയിലുള്ള ബൗളർ മാർക്ക് വുഡിനെയും ഇംഗ്ലണ്ടിന്റെ 17 അംഗ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുക്കുകയാണെന്ന് പറഞ്ഞ സ്പിന്നർ മൊയീൻ അലിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഡിസംബർ 26ന് സെഞ്ചുറിയനിൽ വെച്ച് നടക്കും.

England: Joe Root (C), James Anderson, Jofra Archer, Jonny Bairstow, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Joe Denly, Jack Leach, Matthew Parkinson, Ollie Pope, Dominic Sibley, Ben Stokes, Chris Woakes, Mark Wood

Exit mobile version